‘ഇവന്റെ സിനിമകള്‍ കാണരുത്, ബഹിഷ്‌കരിക്കണം’; ചെ ഗുവാരയ്ക്കു ജന്മദിനാശംസ നേർന്ന പൃഥ്വിക്ക് സൈബർ ആക്രമണം

ശനി, 15 ജൂണ്‍ 2019 (18:18 IST)
വിപ്ലവ പോരാളിയും യുവാക്കളുടെ ഹരവുമായ ഏണസ്‌റ്റോ ചെ ഗുവരയ്‌ക്ക് ഫേസ്‌ബുക്കിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്‌റ്റിട്ട് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം.

ചെ ഗുവരയുടെ ജൻമദിനമായ ജൂൺ പതിനാലിന് ‘ഹാപ്പി ബർത്ഡേ ചെ’ എന്ന തലക്കെട്ടോടെ, ചുവന്ന അക്ഷരത്തിൽ ‘ചെ’ എന്നെഴുതിയ ചിത്രം പൃഥ്വി ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് താഴെയാണ് നിരവധി കമന്റുകളും ചീത്തവിളിയും ഉണ്ടായിരിക്കുന്നത്.

പൃഥ്വിയുടെ സിനിമകള്‍ കാണരുതെന്നും കൂട്ടമായ ബഹിഷ്‌കരണമാണ് ആവശ്യമെന്നും ചിലര്‍ കമന്റ് ചെയ്‌തിട്ടുണ്ട്. മോശം ഭാഷയിലുള്ള കമന്റുകളും പോസ്‌റ്റിന് താഴെയുണ്ട്. അതേസമയം, പോസ്‌റ്റിനെ അനുകൂലിച്ചും താരത്തെ പിന്തുണച്ചും ഒരു വിഭാഗം ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചെ ഗവാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചെ ഗുവേരയായി പൃഥ്വി, തിരക്കഥ മുരളി ഗോപി?!