Webdunia - Bharat's app for daily news and videos

Install App

തൊണ്ടിമുതലിന് ശേഷം ‘ഡാകിനി’! - അണിയറയിൽ ഒരുങ്ങുന്നത് കിടിലൻ ഐറ്റം!

മായാവിക്ക് പിന്നാലെ ഡാകിനിയും വെള്ളിത്തിരയിലേക്ക്!

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (13:49 IST)
മമ്മൂട്ടി നായകനായ മായാവിക്ക് പുറമെ ഡാകിനി കൂടി വെള്ളിത്തിരയിലേക്കെത്തുന്നു. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് മികച്ച സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത രാഹുൽ ജി നായരാണ് ഡാകിനി സംവിധായനം ചെയ്യുന്നത്.
 
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ച ഉര്‍വശി തിയറ്റേര്‍സും ബി. രാകേഷും ചേര്‍ന്നാണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ നിര്‍മാതാവായ സന്ദീപ് സേനന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ വെളിപ്പെടുത്തി.
 
സുഹൃത്തുക്കളെ, തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷം ഉര്‍വശി തീയേറ്റേഴ്‌സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു ‘ഡാകിനി’. ഇത്തവണ നിര്‍മാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്‌സല്‍ സിനിമയും കൂടെയുണ്ട് . അരങ്ങില്‍: സുരാജ് വെഞ്ഞാറമൂട് , ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) അലന്‍സിയര്‍ , ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്മി.
 
കഥ തിരക്കഥ സംവിധാനം : രാഹുല്‍ റിജി നായര്‍ (ഒറ്റമുറി വെളിച്ചം) ,നിര്‍മാണം : ബി രാകേഷ് , സന്ദീപ് സേനന്‍ , അനീഷ് എം തോമസ് , ഛായാഗ്രഹണം : അലക്‌സ് പുളിക്കല്‍ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുല്‍ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സഹസംവിധാനം: നിതിന്‍ മൈക്കിള്‍ , ചമയം : റോണെക്‌സ് സേവ്യര്‍ , നിര്‍മാണ നിര്‍വഹണം : എസ് മുരുഗന്‍ , ജൂണില്‍ ചിത്രീകരണം ആരംഭിക്കും 2018 അവസാനം ‘ ഡാകിനി ‘ തീയേറ്ററുകളില്‍ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ‘ ഡാകിനി ‘ വിതരണം ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവും എന്ന
 
പ്രതീക്ഷയോടെ …നന്ദി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments