Webdunia - Bharat's app for daily news and videos

Install App

ദശരഥം 2: മോഹൻലാലിന് താൽപ്പര്യമില്ല ?

ജോൺസി ഫെലിക്‌സ്
ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:47 IST)
സിബി മലയിൽ - ലോഹിതദാസ് - മോഹൻലാൽ ടീമിന്റെ എക്കാലത്തെയും മികച്ച സിനിമ ദശരഥമാണെന്ന് അഭിപ്രായമുള്ളവർ ഏറെയാണ്. ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമോ? താൻ അങ്ങനെയൊരു ശ്രമം നടത്തിയതായി സിബി മലയിൽ തന്നെ പറയുന്നു.
 
ദശരഥത്തിന്റെ തുടർച്ചയായി ഒരു പൂർണമായ തിരക്കഥയുമായി മോഹൻലാലിനെ നാലുവർഷം മുമ്പ് സമീപിച്ചിരുന്നു എന്നാണ് സിബിയുടെ വെളിപ്പെടുത്തൽ. "ലാലിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, 'നല്ലതൊക്കെയും സ്വയം സംഭവിക്കയാണ്‌ ചെയ്യുക'. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം" - ഏറ്റവും പുതിയ അഭിമുഖത്തിൽ സിബി മലയിൽ പറയുന്നു.
 
എന്നാൽ നാലുവർഷം മുമ്പ് പൂർണമായ തിരക്കഥയുമായി സിബി മലയിലിനെ പോലെ ഒരു സംവിധായകൻ സമീപിച്ചിട്ടും ആ പ്രോജക്ട് നടന്നിട്ടില്ലെങ്കിൽ മോഹൻലാലിന് ഇക്കാര്യത്തിൽ താല്പര്യമില്ലെന്നുവേണം മനസിലാക്കാൻ. ദശരഥം പോലെയൊരു ക്ലാസിക്കിന് തുടർച്ചയുണ്ടാകുന്നത്, അതും ലോഹിതദാസ് അല്ലാതെ മറ്റൊരാളുടെ തിരക്കഥയിൽ, മോഹൻലാൽ ഇഷ്ടപ്പെടുന്നില്ല എന്നതാകണം ആ പ്രോജക്ട് യാഥാർഥ്യമാകാത്തത്തിന് പിന്നിലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments