Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഖി രണ്ട് മാസം ഗർഭിണി, വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞ്, അമ്മയാകാൻ പോകുന്നു എന്ന ചിന്ത ഇല്ല; ഗുരുതര ആരോപണവുമായി മുൻ കാമുകൻ

രാഖി സാവന്ത് ഒരു മാസം മുമ്പ് താന്‍ വിവാഹിതയായെന്ന വിവരം വെളിപ്പെടുത്തിയിരുന്നു.

Deepak Kalal
, വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (09:12 IST)
ബോളിവുഡ് നടി രാഖി സാവന്ത് രണ്ട് മാസം ഗര്‍ഭിണിയാണെന്ന മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാല്‍ രംഗത്ത്. രാഖിയുടെ വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നും അവര്‍ക്ക് ഒരു ഉത്തരവാദിത്തമില്ലെന്നും അവരുടെ ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദീപക് ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
 
രാഖി സാവന്ത് ഒരു മാസം മുമ്പ് താന്‍ വിവാഹിതയായെന്ന വിവരം വെളിപ്പെടുത്തിയിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കടുത്ത ആരോപണങ്ങളാണ് ദീപക് കലാല്‍ രാഖിക്കുമേല്‍ ആരോപിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് രാഖി നാല് കോടി രൂപ തട്ടിയെന്നാണ് ദീപക് ആരോപിച്ചത്.
 
രാഖിയ്ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാഖിയുടെ സഹോദരന്റെ ഭാര്യ ദീപകിനെ മര്‍ദിച്ചിരുന്നു. ഒരു ഹോട്ടലില്‍ വച്ചായിരുന്നു ദീപകിന് നേരെ ആക്രമണം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ അഹങ്കാരം ഇഷ്ടമാണ്, കീപ്പ് ഇറ്റ് അപ്’ - അന്ന് മമ്മൂട്ടി പറഞ്ഞു, സീമ പറയുന്നു