Webdunia - Bharat's app for daily news and videos

Install App

ദീപാവലി പൊളിച്ചടുക്കാൻ ഏഴ് വർഷങ്ങൾക്ക് ശേഷം വിജയും സൂര്യയും നേർക്കുനേർ!

ഏഴ് വർഷങ്ങൾക്ക് ശേഷം വിജയും സൂര്യയും നേർക്കുനേർ!

Webdunia
ശനി, 23 ജൂണ്‍ 2018 (12:18 IST)
ഈ ദീപാവലിക്ക് ആരാധകർക്കിടയിൽ മത്സരം തീർക്കാനായി വിജയും സൂര്യയും ഒരുമിച്ച് തിയേറ്ററുകളിലേക്ക്. സൂര്യയുടെ എന്‍ജികെ എന്ന ചിത്രത്തിലൂടെയും വിജയുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിലൂടെയുമാണ് താരങ്ങൾ ദീവാപലിക്ക് നേർക്കുനേർ എത്തുന്നത്.
 
ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിജയിയും സൂര്യയും ബോക്‌സ് ഓഫീസിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. 2011ല്‍ വിജയ് ചിത്രം വേലായുധവും സൂര്യയുടെ ഏഴാം അറിവുമാണ് തിയ്യേറ്ററുകളില്‍ ഒരുമിച്ച് റിലീസായത്. 
 
തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയിയും എ ആർ മുരുകദാസും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി വിജയ് ചിത്രം സർക്കാറിനുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രമാണിത്. അതേസമയം, പ്രശസ്ത സംവിധായകൻ ശെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എൻജികെ. താനെ സേർന്ത കൂട്ടത്തിന് ശേഷം പുറത്തിറങ്ങുന്ന സൂര്യ ചിത്രം കൂടിയാണിത്. സായി പല്ലവിയും രാകുൽ പ്രീത് സിംഗുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.
 
ദീപാവലിക്ക് ഇരുവരും നേർക്കുനേർ വരുമ്പോൾ ആരാധകർ ത്രില്ലിലാണ്. ഇതിൽ പ്രേക്ഷകർ സ്വീകരിക്കുന്ന ചിത്രം ഏതായിരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

അടുത്ത ലേഖനം
Show comments