കോലമാവ് കോകിലയിലെ കല്യാണ വയസ്സ് ഇംഗ്ലീഷിൽ നിന്ന് അടിച്ചുമാറ്റിയതെന്ന് ആരോപണം

കോലമാവ് കോകിലയിലെ 'കല്യാണ വയസ്സ്' ഗാനം ഇംഗ്ലീഷിൽ നിന്ന് അടിച്ചുമാറ്റിയതെന്ന് ആരോപണം

ചൊവ്വ, 22 മെയ് 2018 (16:32 IST)
നയൻതാര ചിത്രം 'കോലമാവ് കോകില'യിലെ കല്യാണ വയസ്സ് എന്ന് തുടങ്ങുന്ന പട്ട് ഇപ്പോൾ തരംഗമായിരിക്കുകയാണ്. എന്നാൽ വൈറലായിരിക്കുന്ന പാട്ട് ഇപ്പോൾ വിവാദങ്ങൾപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. നടൻ ശിവകാർത്തികേയൻ എഴുതിയ വരികൾക്ക് അനിരുദ്ധ് ഈണമിട്ട് പാടിയ പാട്ടാണിത്.
 
നയൻസും കോമഡി താരമായ യോഗി ബാബുവുമാണ് പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. സാനന്റെ ഇംഗ്ലീഷ് പാട്ടായ ഡോണ്ട് ലൈയുമായി പാട്ടിന്റെ ഈണത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ആക്ഷേപം. ഇതിനെതിരെ അനിരുദ്ധ് തന്നെ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അനിരുദ്ധിന്റെ പ്രതികരണം.
 
നയൻസിനെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രമാണ് 'കോലമാവ് കോകില'. മയക്കുമരുന്നു വ്യാപാരിയുടെ കഥാപാത്രമാണ് നയൻസിന്റേതെന്നാണ് സൂചനകൾ.

5.5+Million Views in 4 days, 165K+Likes and still Trending at Number 1⃣ Truly Grateful for this Support!

And for the lack of awareness, I work with a lot of music producers worldwide and this beat is licensed from @beatsbymantra

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കരുണന് വേണ്ടി മമ്മൂട്ടി ‘ചുണ്ടപ്പൂ’ തേടി അലഞ്ഞു, ആദ്യ സംസ്ഥാന അവാർഡിന് പിന്നിൽ മറ്റൊരു കഥയും!