വർഷത്തിൽ കുറച്ച് സിനിമകൾ മാത്രം ചെയ്യുക എന്നതാണ് ദീപികയുടെ ചോയ്സ്. വിവാഹശേഷം താരം അഭിനയിക്കുന്ന ചപകിന്റെ ചിത്രീകരണം മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിനിരയായ കഥാപാത്രമായി നടി എത്തുന്ന ചിത്രമാണ് ചപക്.
ഇപ്പോഴിതാ, വീണ്ടും ഭർത്താവായ രൺവീർ സിംഗിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് താരം. രൺവീറിന്റെ നായികയായി എത്തുന്നത് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന 83 എന്ന ചിത്രത്തിലാണ്. കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദീപിക പദുകോണ്‍ അഭിനയിക്കുന്നത്.
ഇതിനായി താരം വാങ്ങുന്നത് 14 കോടിയാണ്. നിലവിൽ ബോളിവുഡിലെ ഏറ്റവും വലിയ താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. വിവാഹത്തിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ രംഗീല, ബജ്രാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മൂന്ന് സിനിമകളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ദീപികയുടെ ചിത്രങ്ങൾക്ക് വമ്പൻ വിപണനമൂല്യവും ഉണ്ട്.