ഗർഭിണിയാണോ എന്ന് മാധ്യമപ്രവർത്തകൻ; പൊട്ടിത്തെറിച്ച് ദീപിക പദുക്കോൺ

ചൊവ്വ, 7 ജനുവരി 2020 (14:26 IST)
ഗർഭിണിയാണോ എന്ന ചോദിച്ച മാധ്യമ‌പ്രവർത്തകനോട് പൊട്ടിത്തെറിച്ച് ദിപിക പദുക്കോൺ. ഗർഭിണിയാണെന്ന വാർത്ത കേട്ടിരുന്നു, സത്യമാണോ എന്നായിരുന്നു ചോദ്യം. 'എന്നെക്കാണാൻ ഗർഭിണിയെ‌പ്പോലെയുണ്ടോ?, അതെക്കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങളോട് ചോദിക്കാം. സമ്മതം കിട്ടിയാൽ പ്ലാൻ ചെയ്യാം. ഇനി ഞാൻ ഗർഭിണിയാണെങ്കിൽ തന്നെ ഒൻപത് മാസത്തിനുള്ളിൽ നിങ്ങൾക്ക് അതറിയാമെന്നും ദീപിക പ്രതികരിച്ചു. 
 
റിലീസിനെത്തുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രം ചപ്പാക്കിന്റെ പ്രചരണ പരിപാടികൾക്കിടെയാണ് ഇത്തരത്തിലൊരു ചോദ്യമുയർന്നത്. ദീപിക പദുക്കോണും ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരി 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗ്ലാമർ ഫോട്ടോ ഷൂട്ട്: നുസ്രത് ജഹാൻ എംപിക്കെതിരെ സദാചാര ആക്രമണം