Webdunia - Bharat's app for daily news and videos

Install App

ദീപിക പദുക്കോണിൻറെ ബോഡിഗാർഡിന് പ്രതിഫലം ഒരു കോടി !

കെ ആര്‍ അനൂപ്
വെള്ളി, 12 ജൂണ്‍ 2020 (12:38 IST)
ബോളിവുഡിലെ താര സുന്ദരി ദീപിക പദുക്കോൺ എവിടെ പോയാലും താരത്തിന്റെ ഒപ്പം ഒരാൾ ഉണ്ടാകും. വീട്ടുകാരോ കൂട്ടുകാരോ അല്ല. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ  ജലാൽ എന്ന് പേരുള്ള ബോഡിഗാർഡ്. 2017 മുതൽ ദീപികയുടെ സുരക്ഷയ്ക്കായി കൂടെയുണ്ട് അദ്ദേഹം. ജലാലിനു വേണ്ടി താരം ചെലവാക്കുന്ന തുക നിസ്സാരമല്ല. സുരക്ഷയുടെ കാര്യം അല്ലേ. അദ്ദേഹത്തിന് വാർഷികവരുമാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്. ഇപ്പോൾ ഒരുകോടിയോളമെത്തി എന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
 
പ്രശസ്ത ബാഡ്മിൻറൺ താരം പ്രകാശ് പദുക്കോണിൻറെ മകളായ ദീപിക ഡെൻമാർക്കിലും ബാംഗ്ലൂരിലുമായാണ് കുട്ടിക്കാലം ചെലവഴിച്ചത്. 2006ല്‍ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെയാണ് ദീപിക സിനിമയിലെത്തിയത്. ഓം ശാന്തി ഓശാന എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കുകയായിരുന്നു ദീപിക.  
 
ബച്ച്നാ ഏ ഹസീനോ, കോക്ക് ടെയില്‍, ഹൗസ് ഫുൾ, ചെന്നൈ എക്സ്പ്രസ്, പികു, തമാശ, ബാജിറാവു മസ്താനി, പദ്മാവത്, ഛപക് തുടങ്ങിയവയാണ് ദീപികയുടെ ശ്രദ്ധേയമായ സിനിമകൾ. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments