Webdunia - Bharat's app for daily news and videos

Install App

ഡെറിക് എബ്രഹാം ഓൺ ദി വേ- മാസും ക്ലാസും ചേർന്ന ത്രില്ലറുമായി മമ്മൂട്ടി!

റെക്കോർഡുകൾ പൊട്ടിക്കാൻ ഡെറിക് എബ്രഹാം

Webdunia
തിങ്കള്‍, 28 മെയ് 2018 (11:55 IST)
ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തിർല്ലടിപ്പിക്കുന്നതാണ്. ഡെറിക് എബ്രഹാം ആയി എത്തുന്ന മമ്മൂട്ടിയുടെ ഗെറ്റപ്പും സ്റ്റൈലും ലുക്കും ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. 
 
ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മമ്മൂട്ടി, ആൻസൺ പോൾ, കനിഹ, മെറിന എന്നിവരാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 
 
സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ്കൃഷ്ണ, മഖ്ബൂല്‍ സല്‍മാന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജണ് നിര്‍മ്മാണം.
 
നേരത്തെ പുറത്തുവിട്ട പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന പോലിസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. പോസ്റ്ററിനു കീഴെ വന്ന ചില കമന്റുകൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. 
 
ശ്രദ്ധേയമാകുന്ന ചില കമന്റുകൾ:
 
അവന്റെ വലത്തേ കയ്യിൽ വെള്ളിയിൽ തീർത്ത കുരിശ് ചേർന്ന് കിടക്കുന്നുണ്ടായിരുന്നു.
അവന്റെ ചുണ്ടുകൾ "കർത്താവാണ് എന്റെ ഇടയൻ" എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.
അവനും ക്രിസ്തുവിനെ പോലെ മറ്റുള്ളവരുടെ പാപങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ ബലി അർപ്പിച്ചവനായിരുന്നു.നിശ്ചയം ഇന്ന് ഇരുൾ വീണ് തുടങ്ങുമ്പോൾ നിങ്ങളുടെ ചോദ്യങ്ങൾക്ക് അവൻ ഉത്തരം നൽകും-  
 
_അബ്രഹാമിന്റെ സന്തതികൾ- 
 
ഇത് അബ്രഹാമിന്റെ കുടുംബം.. കുടുംബത്തിൽ ചോര വീഴ്ത്താൻ നോക്കിയാൽ അബ്രഹാമിന്റെ സന്തതികൾ വിപ്ലവം സൃഷ്ടിക്കുക തന്നെ ചെയ്യും... മലയാളം കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു ഫാമിലി മാസ്സ് ത്രില്ലർ ആണ് ഷാജി പാടൂർ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments