Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ക്യൂബന്‍ വിപ്ലവകാരിയാകുന്നു; ഫിഡലായി മെഗാസ്‌റ്റാര്‍ ? - ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

മമ്മൂട്ടി ക്യൂബന്‍ വിപ്ലവകാരിയാകുന്നു; ഫിഡലായി മെഗാസ്‌റ്റാര്‍ ? - ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

മമ്മൂട്ടി ക്യൂബന്‍ വിപ്ലവകാരിയാകുന്നു; ഫിഡലായി മെഗാസ്‌റ്റാര്‍ ? - ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
കൊച്ചി , ഞായര്‍, 27 മെയ് 2018 (12:21 IST)
ആരാധകരെ വിസ്‌മയിപ്പിക്കുന്ന നടനാണ് മെഗാസ്‌റ്റാര്‍ മമ്മൂട്ടി. വ്യത്യസ്ഥ മേക്കോവറുകളില്‍ എത്താനും
തിയേറ്ററുകള്‍ ഇളക്കിമറിക്കാനുമുള്ള അദ്ദേഹത്തിന്റെ മിടുക്ക് എതിരാളികളെ പോലും അത്ഭുതപ്പെടുത്തും. മേക്കോവറുകളില്‍ മാ‍റ്റം കണ്ടെത്തുന്നതിനൊപ്പം ഉപയോഗിക്കുന്ന ഭാഷയിലെ വകഭേദങ്ങളാണ് മമ്മൂട്ടിയെ എന്നും വേറിട്ട് നിര്‍ത്തുന്നത്.

മെഗാസ്‌റ്റാറിന്റെ ഈ ഇമേജ് തന്നെയാണ് സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹത്തെ തലയുയര്‍ത്തി നിര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ചൂടു പിടിച്ച  ചര്‍ച്ചയായത്.

വിപ്ലവകാരിയും ക്യൂബന്‍ ജനതയുടെ നേതാവുമായ ഫിദല്‍ കാസ്ട്രോയുടെ മോക്കോവറിലുള്ള മമ്മൂട്ടിയുടെ ഒരു പോസ്‌റ്ററാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഇതോടെ ക്യൂബന്‍ വിപ്ലവത്തിന്റെയും പോരാട്ടത്തിന്റെയും കഥയുമായി മമ്മൂട്ടി എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പല ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടു.

ഫിദലിന്റെ പതിവ് വസ്‌ത്ര രീതിയായ കടും പച്ച നിറത്തിലുള്ള യൂണിഫോമും ചെന്താരകം പതിച്ച തൊപ്പിയുമാ‍ണ് പോസ്റ്ററില്‍ മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്നത്. യുവാവായും മധ്യവയസ്കനായുമുള്ള രണ്ട് ഗെറ്റപ്പുകളിലാണ് അദ്ദേഹമുള്ളത്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നതാണ് വസ്‌തുത.

ഇതൊരു സിനിമാ പോസ്‌റ്റര്‍ അല്ല. തകര്‍പ്പന്‍ ഫാന്‍‌മേഡ് പോസ്‌റ്ററുകളുടെ സ്രഷ്‌ടാവ് സാനി യാസ് ആണ് മമ്മൂട്ടിയെ ഫിദലാക്കി ഈ പോസ്‌റ്റര്‍ നിര്‍മിച്ചത്. ‘ഫിദല്‍ സുപ്രീം’ എന്നാണ് സാനി മനസിലുള്ള സാങ്കല്‍പിക സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അതിനാല്‍ ഈ പോസ്‌റ്ററിന് പുറത്തുവന്ന വാര്‍ത്തകളുമായി യാതൊരു ബന്ധവുമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീയറ്ററുകളിൽ പിടിമുറുക്കാൻ ‘നീരാളി‘ ജൂൺ 14ന് എത്തില്ല