Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്ല്യാണം റജിസ്ട്രാര്‍ ഓഫിസില്‍ വെച്ച്, ആര്‍ഭാടങ്ങളില്ലാതെ പുതു ജീവിതത്തിലേക്ക് ചുവട് വെച്ച് ദേവദത്ത് ഷാജിയും ഷൈന രാധാകൃഷ്ണനും

ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി.ഷൈന രാധാകൃഷ്ണനാണ് വധു.

Devadath Shaji and Shaina Radhakrishnan step into a new life without fanfare at the wedding registrar's office

കെ ആര്‍ അനൂപ്

, വെള്ളി, 5 ഏപ്രില്‍ 2024 (13:12 IST)
ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി.ഷൈന രാധാകൃഷ്ണനാണ് വധു.ചിറ്റൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന.
 
കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് ദേവദത്ത് സിനിമ ജീവിതം ആരംഭിക്കുന്നത്. ഭീഷ്മപര്‍വത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേവദത്താണ്.
 ഇരട്ട സഹോദരിയായ ഷൈനയുടെ വിവാഹത്തില്‍ സാക്ഷിയായി ഒപ്പിടുന്ന റൈനയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ റൈന പങ്കുവെച്ചിട്ടുണ്ട്.'ആജീവനാന്ത സാക്ഷി ഞാന്‍ തന്നെ'എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ റൈന എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by shyna


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീതേട്ടന്റെ അമ്മു, കല്യാണി പ്രിയദര്‍ശന്റെ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്ററുമായി വര്‍ഷങ്ങള്‍ക്കു ശേഷം ടീം