Webdunia - Bharat's app for daily news and videos

Install App

Devara Movie X Review: ജൂനിയര്‍ എന്‍ടിആറിന്റെ കൊലകൊല്ലി മാസ്; തെലുങ്ക് ചിത്രം 'ദേവര'യ്ക്കു മികച്ച പ്രതികരണം

ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ദേവര തീര്‍ച്ചയായും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരിക്കുമെന്നാണ് ആദ്യ ഷോയ്ക്കു ശേഷമുള്ള ഭൂരിഭാഗം പ്രതികരണങ്ങളും

രേണുക വേണു
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:41 IST)
Devara Film Review

Devara Movie X Review: ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത 'ദേവര' തിയറ്ററുകളില്‍. ആദ്യ രണ്ട് ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. പുലര്‍ച്ചെ ഒന്നിനും നാലിനും ആന്ധ്രയില്‍ ഷോകള്‍ ഉണ്ടായിരുന്നു. സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ ഇരട്ട വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും 'ദേവര'യ്ക്കുണ്ട്. 
 
ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ദേവര തീര്‍ച്ചയായും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരിക്കുമെന്നാണ് ആദ്യ ഷോയ്ക്കു ശേഷമുള്ള ഭൂരിഭാഗം പ്രതികരണങ്ങളും. പശ്ചാത്തല സംഗീതവും വി.എഫ്.എക്‌സും മാത്രമാണ് അല്‍പ്പമെങ്കിലും മോശമായതെന്നും തിരക്കഥയും അവതരണരീതിയും അതിഗംഭീരമെന്നും ചില പ്രേക്ഷകര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 
 
' ആദ്യ പകുതി അതിഗംഭീരം ആയിരുന്നു. രോമാഞ്ചം തോന്നുന്ന സീനുകള്‍ ഒരുപാട് ഉണ്ട്. രണ്ടാം പകുതി കൊള്ളാം. വി.എഫ്.എക്‌സും പശ്ചാത്തല സംഗീതവും നന്നായിരുന്നെങ്കില്‍ പടം വേറെ ലെവലിലേക്ക് എത്തിയേനെ' ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചു. ആക്ഷന്‍, അഭിനയം, തിരക്കഥ തുടങ്ങി എല്ലാ മേഖലകളിലും വളരെ മികവ് പുലര്‍ത്തിയ സിനിമയെന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം. ജൂനിയര്‍ എന്‍ടിആറിന്റെ പ്രകടനം ഒരു പവര്‍ഹൗസ് പോലെയായിരുന്നെന്നും അഭിപ്രായപ്പെടുന്ന പ്രേക്ഷകരുണ്ട്. 
 
അനിരുദ്ധ് രവിചന്ദര്‍ ആണ് ദേവരയുടെ സംഗീതം. അനിരുദ്ധിന്റെ സംഗീതം മികച്ചതാണെന്ന് അഭിപ്രായമുള്ള പ്രേക്ഷകരും ഉണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ആദ്യഭാഗത്തിന്റെ കേരളത്തിലെ വിതരണക്കാര്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരപ്പറമ്പില്‍ സുരേഷ് ഗോപി ആംബുലന്‍സിലെത്തിയ സംഭവത്തില്‍ പരാതി

Israel Lebanon Conflict: ഇസ്രായേൽ രണ്ടും കൽപ്പിച്ച്, ഹിസ്ബുള്ളയുടെ ഒരു കമാൻഡർ കൂടി കൊല്ലപ്പെട്ടു, ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു

പിവി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്ന് കെടി ജലീല്‍

നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു, അന്‍വറിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്നു: മുഖ്യമന്ത്രി

അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുന്നു, സംശയിച്ചത് ശരിയായി: വിശദമായ മറുപടി പിന്നീടെന്ന് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments