Webdunia - Bharat's app for daily news and videos

Install App

തുണിയുടെ മറവിലൂടെ ആരും എത്തിനോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, ഹേമ കമ്മിറ്റി വെറുതെയാണ്: നടി ദേവി അജിത്ത്

ശാരീരിക ബന്ധം എന്നു പറയുന്നത് സിനിമയില്‍ മാത്രമല്ല എല്ലാ ആണും പെണ്ണും ഉള്ളിടത്ത് നടക്കുന്നുണ്ട്

രേണുക വേണു
ചൊവ്വ, 27 ഓഗസ്റ്റ് 2024 (13:01 IST)
Devi Ajith

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടി ദേവി അജിത്ത്. ഹേമ കമ്മിറ്റി ഒരു ഉപകാരവും ഇല്ലാത്തതാണെന്ന് ദേവി അജിത്ത് പറഞ്ഞു. എന്തെങ്കിലും വെളിപ്പെടുത്തണമായിരുന്നെങ്കില്‍ അത് അപ്പോള്‍ ചെയ്യണമായിരുന്നു. അല്ലാതെ കുറേ നാള്‍ കഴിഞ്ഞ ശേഷമല്ല പറയേണ്ടതെന്ന് ജാങ്കോ സ്‌പേസ് ഓണ്‍ലൈന്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. 
 
' എനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്തെങ്കിലും വെളിപ്പെടുത്തണമെങ്കില്‍ അപ്പോള്‍ പറയണമായിരുന്നു. ഹേമ കമ്മിറ്റി ഉപകാരമില്ലാത്ത ഒന്നായാണ് എനിക്ക് തോന്നുന്നത്. വളരെ കഷ്ടപ്പാടുള്ള തൊഴില്‍ ആണ് സിനിമ. ഒരു കാട്ടില്‍ പോയി ഷൂട്ട് ചെയ്യുമ്പോള്‍ ബാത്ത്‌റൂം വേണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല. കാരവന്‍ ഒന്നും ഇല്ലാത്ത സമയത്ത് ചിലപ്പോള്‍ മരത്തിന്റെ ബാക്കില്‍ പോയി കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ഞാനും പല സിനിമകളിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇവിടെയൊന്നും ആരും തുണി മാറ്റിയിട്ട് അതിനുള്ളിലൂടെ എത്തിനോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലെങ്കില്‍ മരത്തിനു പിന്നില്‍ യൂറിന്‍ പാസ് ചെയ്യുകയാണെങ്കില്‍ മറവിലൂടെ നോക്കുന്നതും ഞാന്‍ കണ്ടിട്ടില്ല,' ദേവി അജിത്ത് പറഞ്ഞു. 
 
ശാരീരിക ബന്ധം എന്നു പറയുന്നത് സിനിമയില്‍ മാത്രമല്ല എല്ലാ ആണും പെണ്ണും ഉള്ളിടത്ത് നടക്കുന്നുണ്ട്. എന്റെ മുറിയുടെ വാതിലും പലരും മുട്ടിയിട്ടുണ്ട്. പക്ഷേ എനിക്ക് ആരാണെന്ന് അറിയില്ല. ഞാന്‍ അപ്പോള്‍ അതൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് - നടി കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

അടുത്ത ലേഖനം
Show comments