Webdunia - Bharat's app for daily news and videos

Install App

മക്കള്‍ക്കായി വിവാഹമോചനം വൈകിപ്പിച്ചു, കുറേ നാളുകളായി ഒരുമിച്ചല്ല താമസം; ഡിവോഴ്‌സ് തീരുമാനം അപ്രതീക്ഷിതമല്ലെന്ന് ഇരുവരുടേയും സുഹൃത്തുക്കള്‍

Webdunia
ചൊവ്വ, 18 ജനുവരി 2022 (20:20 IST)
തമിഴ് സൂപ്പര്‍താരം ധനുഷിന്റേയും ഭാര്യയും സംവിധായികയുമായ ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍, ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. 
 
തങ്ങള്‍ നിയമപരമായി പിരിയുകയാണെന്ന് ഇന്നലെയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍, ഇതിനു മുന്‍പ് തന്നെ ഇരുവരും വേര്‍പ്പെട്ടു താമസിക്കാന്‍ തുടങ്ങിയിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മക്കള്‍ വളര്‍ന്നുവന്ന് പക്വതയോടെ കാര്യങ്ങള്‍ മനസിലാക്കുന്ന ഘട്ടം വരാന്‍ ഇരുവരും കാത്തിരിക്കുകയായിരുന്നു. 
 
താരങ്ങളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ് വിവാഹമോചനത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ലെന്നും ഇരുവരും മാനസികമായി ഡിവോഴ്സിനായി തയ്യാറെടുക്കുകയായിരുന്നെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ധനുഷിന്റെ ജോലി തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും ഇരുവരുമായി അടുത്ത സുഹൃത്ത് പറഞ്ഞതായാണ് ഇന്ത്യ ടുഡെയില്‍ പറയുന്നത്. ധനുഷിന്റെ ജോലി തിരക്കും യാത്രകളും ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴകള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാമ്പത്യ ബന്ധം വഷളാകാന്‍ തുടങ്ങിയതോടെ ധനുഷ് കൂടുതല്‍ സിനിമ തിരക്കുകളില്‍ മുഴുകാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഐശ്വര്യയുടെ പ്രധാന ആശങ്ക കുട്ടികളായിരുന്നു. മക്കള്‍ മുതിര്‍ന്നതോടെയാണ് ഇരുവരും അവരോട് തങ്ങള്‍ അകലുകയാണെന്ന് പറയാന്‍ തയ്യാറാകുന്നത്. മക്കളുടെ കാര്യത്തില്‍ കോ പാരന്റിംഗിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുന്നു, കഴിഞ്ഞ വര്‍ഷം കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍

ഇറക്കുമതിത്തിരുവാ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം; പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് ഓര്‍ക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ

കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments