Webdunia - Bharat's app for daily news and videos

Install App

കരിയറില്‍ മോശം സമയം, ഐശ്വര്യ വന്നതോടെ ധനുഷിന്റെ രാശി തെളിഞ്ഞു; വിവാഹം കഴിക്കുമ്പോള്‍ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 22 വയസ്സും, ഒടുവില്‍ അപ്രതീക്ഷിത ഡിവോഴ്‌സ് വാര്‍ത്ത

Webdunia
ചൊവ്വ, 18 ജനുവരി 2022 (14:02 IST)
18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് പരസ്പര ബഹുമാനത്തോടെ യാതൊരു വിവാദത്തിനും ഇട നല്‍കാതെയാണ് നടന്‍ ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനികാന്തും പ്രഖ്യാപിച്ചത്. ആരാധകരെ സംബന്ധിച്ചിടുത്തോളം ഈ വിവാഹമോചന വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു. 
 
സിനിമ മേഖലയില്‍ ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു ധനുഷിന്റേയും ഐശ്വര്യയുടേയും. 2004 നവംബര്‍ 18 നാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ ധനുഷിന്റെ ജീവിതപങ്കാളിയായി ഐശ്വര്യ എത്തി. ധനുഷ് അക്കാലത്ത് ഇന്നത്തെ പോലെ വലിയ താരമായിട്ടില്ല. ധനുഷിന്റേതായി വിജയചിത്രങ്ങളൊന്നും ഇല്ലാത്ത സമയം. 
 
കരിയറിലെ വളരെ മോശം സമയത്താണ് ധനുഷിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ കടന്നുവരുന്നത്. വിവാഹം കഴിഞ്ഞതോടെ ധനുഷിന്റെ ഗ്രാഫ് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഐശ്വര്യ ധനുഷിന്റെ രാശിയാണെന്ന് സിനിമാ മേഖലയിലുള്ളവര്‍ അടക്കംപറഞ്ഞു തുടങ്ങി. 
 
'ത്രീ' എന്ന സിനിമ സംവിധാനം ചെയ്ത ഐശ്വര്യയും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ധനുഷ് തന്നെയാണ് 'ത്രീ'യില്‍ നായകനായി അഭിനയിച്ചത്. ഇപ്പോള്‍ തമിഴിലെ വിലയേറിയ താരങ്ങളില്‍ ഒരാളാണ് ധനുഷ്. അതിനിടയിലാണ് ഐശ്വര്യയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറം വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ, പടരാനിടയാക്കിയത് സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്

ബസുടമകളും സമരത്തിലേക്ക്; വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കണമെന്ന് ആവശ്യം

തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവം; പാര്‍ട്ടിയില്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; വെട്ടിലായത് ഈ രാജ്യങ്ങള്‍

അടുത്ത ലേഖനം
Show comments