ധനുഷോ ശിവകാർത്തികേയനോ?പൊങ്കൽ റിലീസിൽ ആദ്യദിനം ഈ നടനൊപ്പം, കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്
ശനി, 13 ജനുവരി 2024 (09:14 IST)
Dhanush's Captain Miller Sivakarthikeyan's Ayalaan
കോളിവുഡ് സിനിമകൾക്ക് ചാകര കാലമാണ് പൊങ്കൽ. അതുകൊണ്ടുതന്നെ ഈ സമയത്ത് റിലീസിന് എത്തിക്കാൻ സിനിമകൾക്കിടയിൽ മത്സരം ഉണ്ടാകും. ഇത്തവണ ശിവ കാർത്തികേയൻ, ധനുഷ് എന്നിവരാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.സയൻസ് ഫിക്ഷൻ അയലനും ആക്ഷൻ ത്രില്ലർ ക്യാപ്റ്റൻ മില്ലറീമാണ് പ്രധാന റിലീസുകൾ. ഇന്നലെ റിലീസായ രണ്ട് സിനിമകളുടെയും ഓപ്പണിങ് കളക്ഷൻ വിവരങ്ങൾ പുറത്തുവന്നു. മോശമല്ലാത്ത തുടക്കം സ്വന്തമാക്കാൻ ഇരു സിനിമകൾക്കും കഴിഞ്ഞു.
 
460 സ്‌ക്രീനുകളിലാണ് തമിഴ്‌നാട്ടിൽ ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലർ പ്രദർശിപ്പിച്ചത്. 400 സ്‌ക്രീനുകൾക്ക് മുകളിൽ അയലനും റിലീസ് ചെയ്തു. തമിഴ്‌നാട്ടിൽ ആകെ 1500 ഓളം സ്‌ക്രീനുകൾ ഉണ്ടെന്നാണ് വിവരം.ALSO READ: മുഖം ചുവന്ന് വരും, അടി കിട്ടിയപോലെ,കുറച്ച് ട്രിക്കുകളൊക്കെ സീനില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് സ്വാസിക
 
കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലറിനാണ് മുൻതൂക്കം ലഭിച്ചത്. 14 മുതൽ 17 കോടി വരെ ഒറ്റദിവസംകൊണ്ട് ചിത്രം നേടി. എന്നാൽ ചിത്രത്തിന് ആദ്യദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.അയലൻ നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുമുണ്ട്. ക്യാപ്റ്റൻ മില്ലറിനേക്കാൾ കുറഞ്ഞ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ശിവ കാർത്തികേയൻ ചിത്രത്തിന് 10 മുതൽ 13 കോടി വരെ ലഭിച്ചു എന്നത് നേട്ടമാണ്. തുടർ ദിവസങ്ങളിൽ കുതിക്കാനുള്ള ഊർജ്ജം കൂടി നടന്റെ ചിത്രത്തിന് ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും കൈകോർക്കുന്നു, ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

തൃശൂരിൽ നിന്നും എയർപോർട്ടിലേക്ക് മെട്രോ വരില്ല, എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല: സുരേഷ് ഗോപി

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ അറസ്റ്റില്‍; കൊലപാതക കാരണം മാനസിക വിഭ്രാന്തി

കോഴിക്കോട് ഉറപ്പിച്ച് എല്‍ഡിഎഫ്; മേയര്‍ സ്ഥാനാര്‍ഥിയായി മുസാഫര്‍ അഹമ്മദ് പരിഗണനയില്‍

അടുത്ത ലേഖനം
Show comments