Webdunia - Bharat's app for daily news and videos

Install App

മുഖം ചുവന്ന് വരും, അടി കിട്ടിയപോലെ,കുറച്ച് ട്രിക്കുകളൊക്കെ സീനില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് സ്വാസിക

കെ ആര്‍ അനൂപ്
ശനി, 13 ജനുവരി 2024 (09:09 IST)
സിനിമയില്‍ വലുതോ ചെറുതോ നോക്കാതെ തനിക്കിടങ്ങുന്ന ഏത് വേഷവും ചെയ്യാന്‍ നടി സ്വാസിക മടി കാട്ടാറില്ല. സീരിയല്‍ ലോകത്ത് ആരാധകരെ സമ്പാദിച്ച ശേഷമാണ് സിനിമയുടെ നായിക മായിക ലോകത്ത് നടി ചുവട് ഉറപ്പിച്ചത്. ചതുരം സിനിമയ്ക്ക് ശേഷം സ്വാസികയുടെ കരിയറില്‍ മറ്റൊരു പാത കൂടി സ്വീകരിച്ചു. ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമകളില്‍ കൂടി നടി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ചതുരം സിനിമയില്‍ സ്വാസിക അവതരിപ്പിച്ച കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ അലന്‍സിയര്‍ തന്നെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിന് പിന്നിലെ കഷ്ടപ്പാടുകള്‍ തുറന്നു പറയുകയാണ് ഇപ്പോള്‍ നടി.
 
' ആദ്യത്തെ ഒന്ന് രണ്ട് തവണ അലന്‍ ചേട്ടന്‍ പതുക്കെയാണ് അടിച്ചത്. കുറച്ച് കൂടി ശക്തി കൂട്ടിയാലും കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ അലന്‍ ചേട്ടന്‍ സ്‌ട്രോങ് ആയി പിടിക്കാനും അടിക്കാനും തുടങ്ങി. വയറിന് ഒരു തലയിണ വെച്ചിട്ടുണ്ട്. തലയണ വെച്ച ധൈര്യത്തില്‍ അലന്‍ ചേട്ടന്‍ കുറച്ച് സ്‌ട്രോങ് ആയി അടിച്ചു.ക്ലോസ് അപ്പ് ഷോട്ടില്‍ അലന്‍ ചേട്ടന്‍ അടിക്കുന്നില്ല. ടൈമിംഗ് കാല്‍കുലേറ്റ് ചെയ്ത് ചവിട്ട് കൊള്ളുന്ന ഇമോഷന്‍ കൊടുക്കുകയായിരുന്നു. സംവിധായകന്റെ നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നെന്ന് സ്വാസിക വ്യക്തമാക്കി. സീനിന് മുമ്പ് കുറച്ച് നേരം ശ്വാസമടക്കി കുനിഞ്ഞ് നില്‍ക്കും. അപ്പോള്‍ മുഖം ചുവന്ന് വരും. എന്നിട്ടാണ് കിടക്കുന്നത്. അപ്പോള്‍ ക്ലോസ് അപ്പ് ഷോട്ട് വെക്കുമ്പോള്‍ അടികൊണ്ട് വേദനിച്ച ചുവപ്പ് മുഖത്ത് വരും. അങ്ങനെ കുറച്ച് ട്രിക്കുകളൊക്കെ സീനില്‍ പ്രയോഗിച്ചിട്ടുണ്ടെന്നും സ്വാസിക വ്യക്തമാക്കി',-സ്വാസിക പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments