Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍ ഭാര്യയുടെ സിനിമ, രജനികാന്ത് നായകന്‍, ലാല്‍ സലാം ട്രെയിലര്‍ പങ്കുവച്ച് ധനുഷ്

Dhanush   ex-wife's Rajinikanth-starrer Lal Salaam Dhanush shares trailer of ex-wife's lal salaam Lal Salaam movie

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ഫെബ്രുവരി 2024 (15:26 IST)
സംവിധായിക ഐശ്വര്യ രജനികാന്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ് ലാല്‍ സലാം. സ്‌പോര്‍ട്‌സ് ഡ്രാമ പ്രദര്‍ശനത്തിന് എത്തും മുമ്പേ ചര്‍ച്ചയായി മാറിയത് രജനികാന്തിന്റെ സാന്നിധ്യം കൊണ്ടാണ്.വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.
 
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമാകുമ്പോള്‍ ചിത്രത്തിന് അപ്രതീക്ഷിതമായ ഒരു ആശംസ ലഭിച്ചിരിക്കുകയാണ്. ഇത് വന്നത് മറ്റൊരിടത്തു നിന്നും അല്ല, തമിഴിലെ ശ്രദ്ധേയ താരം ധനുഷില്‍ നിന്നാണ്.
ധനുഷിന്റെ മുന്‍ ഭാര്യയാണ് ഐശ്വര്യ രജനികാന്ത്. ഇരുവരും ഇതുവരെ നിയമപരമായി വിവാഹമോചിതരായിട്ടില്ലെന്നാണ് വിവരം. അതിനിടയിലാണ് അപ്രതീക്ഷിത ആശംസ. ലാല്‍ സലാം ട്രെയിലര്‍ പങ്കുവച്ച് അണിയറക്കാര്‍ക്ക് എല്ലാം ആശംസ നേരുന്നുണ്ട് ധനുഷ്. 
 
ഭാര്യയുമായി വേര്‍പിരിഞ്ഞെങ്കിലും ഭാര്യപിതാവ് രജനികാന്തിനോട് എന്നും ആദരവ് കാണിക്കാറുണ്ട്. ജയിലര്‍ അടക്കം ചിത്രങ്ങള്‍ ആദ്യദിനത്തില്‍ തന്നെ തീയറ്ററില്‍ എത്തി കണ്ടിട്ടുണ്ട് ധനുഷ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നാമതെത്താന്‍ 'മലൈക്കോട്ടൈ വാലിബന്‍' ! മുന്നിലുള്ളത് 'ഓസ്‌ലര്‍',ജിസിസിയില്‍ പണംവാരി മലയാള സിനിമകള്‍