Webdunia - Bharat's app for daily news and videos

Install App

പുലി‌മുരുകൻ ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കും, ഉറപ്പ്! ഇനി രണ്ട് ദിവസം മാത്രം!

ദൃശ്യത്തിന്റെ റെക്കോർഡ് തകർത്ത് പുലിമുരുകൻ മുന്നോട്ട്?!...

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (10:37 IST)
മലയാളത്തിലെ എ‌ക്കാലത്തേയും വമ്പൻ ഹിറ്റ് സിനിമയാണ് ദൃശ്യം. പ്രേക്ഷക പ്രതികരണം കൊണ്ടും കളക്ഷൻ കൊണ്ടും മുൻ നിരയിലാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസസ് സംവിധാനം ചെയ്ത ദൃശ്യം. എന്നാൽ, മറ്റൊരു മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കാനുള്ള തേരോട്ടത്തിലാണ്. വൈശാഖ് - മോഹൻലാൽ ചിത്രം പുലിമുരുകനാണ് ദൃശ്യത്തിന് വെല്ലുവിളിയായിരിക്കുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിൽ ദൃശ്യത്തെ മറികടക്കാൻ ഇനി രണ്ട് ദിവസം മാത്രം മതി. 
 
68.15 കോടിയാണ് മലയാളികൾ നെഞ്ചേറ്റിയ ദൃശ്യത്തിന്റെ മൊത്തം കളക്ഷൻ. എന്നാൽ, റിലീസ് ചെയ്ത് വെറും 14 ദിവസം കഴിഞ്ഞപ്പോൾ പുലിമുരുകൻ സ്വന്തമാക്കിയത് 60 കോടിയാണ്. തീയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റുകയായിരുന്നു ആരാധകർ. മോഹൻലാലിന്റെ റെക്കോർഡ് മറ്റൊരു മോഹൻലാൽ ചിത്രം തകർക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത.
 
325 തിയേറ്ററുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം 4.06 കോടിയാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. ഇതേകണക്കുകളായിരുന്നു പിന്നീടുള ദിവസങ്ങളിൽ പുലിമുരുകന് ലഭിച്ചത്. 
 
റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 50 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

അടുത്ത ലേഖനം
Show comments