Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധ്രുവനച്ചത്തിരം കാണണം'; ഡൊമിനിക് പ്രൊമോഷനു സെല്‍ഫ് ട്രോളുമായി ഗൗതം വാസുദേവ് മേനോന്‍, മമ്മൂട്ടി ചിത്രം നാളെ മുതല്‍

മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍

Gautham Vasudev Menon and Mammootty

രേണുക വേണു

, ബുധന്‍, 22 ജനുവരി 2025 (11:45 IST)
Gautham Vasudev Menon and Mammootty

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' നാളെ മുതല്‍ തിയറ്ററുകളില്‍. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട പോസ്റ്ററില്‍ ഗൗതം വാസുദേവ് മേനോന്‍ നടത്തിയിരിക്കുന്ന സെല്‍ഫ് ട്രോള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ തമിഴില്‍ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം എന്ന സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് അത്. 
 
ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ഡൊമിനിക്കിനെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററിലാണ് 'Watch ധ്രുവനച്ചത്തിരം' എന്ന് കൊടുത്തിരിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞ് ഏറെ നാളായിട്ടും റിലീസ് ചെയ്യാത്ത ഗൗതം വാസുദേവ് മേനോന്‍ ചിത്രമാണ് ധ്രുവനച്ചത്തിരം. 2023 സമ്മറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പിന്നീട് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടന്നില്ല. ധ്രുവനച്ചത്തിരം വൈകുന്നതിന്റെ പേരില്‍ ഗൗതം വാസുദേവ് മേനോന്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. അതിനിടയിലാണ് ഈ സെല്‍ഫ് ട്രോള്‍ ! 
 
അതേസമയം 2025 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഡൊമിനിക്. തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സിനോപ്സിസും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 


മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍. കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്‌സിനു ഉടമ ആരാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു ഡൊമിനിക്കിന്റെ ജോലി. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്‌സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് 16 വർഷത്തെ ഗ്യാപ്പ്? മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കാത്തതിന് കാരണമുണ്ട്; അതേപ്പറ്റി മോഹൻലാൽ പറഞ്ഞതിങ്ങനെ