'ഭ്രമയുഗം' കാഴ്ചക്കാരെ തൃപ്തിപ്പെടുത്തിയോ ? ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമ വേണമായിരുന്നോ? പ്രേക്ഷക പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 15 ഫെബ്രുവരി 2024 (11:57 IST)
Bramayugam
സംവിധാനം രാഹുല്‍ സദാശിവന്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം കാഴ്ചക്കാരെ തൃപ്തിപ്പെടുത്തിയോ ? വര്‍ഷങ്ങള്‍ക്കുശേഷം ഒരു സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമ എത്തിയപ്പോള്‍ പ്രേക്ഷക പ്രതികരണങ്ങള്‍ എന്തായിരുന്നു? പുതിയകാലത്തും ഈ വ്യത്യസ്ത പരീക്ഷണം വേണമായിരുന്നു എന്ന് ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാണ് സിനിമ കണ്ട ആളുകള്‍ നല്‍കുന്നത്. 
എന്തായാലും ആദ്യം പുറത്തുവരുന്ന റിവ്യൂ പോസിറ്റീവ് ആയാണ്. പ്രതീക്ഷകള്‍ വെറുതെ ആയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് മുഖ്യ ആകര്‍ഷണം എന്നാണ് ആരാധകര്‍ പറയുന്നത്. ഒരു ചിരി കൊണ്ടുപോലും കൊടുമണ്‍ പോറ്റി എന്നാല്‍ മമ്മൂട്ടി കഥാപാത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആയി. മമ്മൂട്ടിയുടെ പ്രകടനം കൊണ്ട് തന്നെ ഭ്രമയുഗം കത്തികയറും. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ഒപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള കഥ പറച്ചലും സിനിമയ്ക്ക് ഗുണം ചെയ്തു.അര്‍ജുന്‍ അശോകന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
സംഭാഷണം ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
  
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

അടുത്ത ലേഖനം
Show comments