Webdunia - Bharat's app for daily news and videos

Install App

അവസരങ്ങൾ ലഭിച്ചില്ല, ഡിപ്രസ്ഡ് സ്റ്റേജുവരെ പോയി, സിനിമ കരിയറിലെ തുടക്കകാലത്തെ കുറിച്ച് ദീപ തോമസ്

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂണ്‍ 2024 (15:15 IST)
നടിയും മോഡലുമായ ദീപ തോമസ് സിനിമ തിരക്കുകളിലാണ്. നഴ്സിംഗ് മേഖലയിൽനിന്ന് എത്തിയ താരത്തിന് 28 വയസ്സാണ് പ്രായം. മുംബൈയിൽ ജോലി ചെയ്തിരുന്ന ദീപയുടെ മനസ്സിലാകെ സിനിമയായിരുന്നു. സ്വപ്നങ്ങൾക്കൊപ്പം യാത്ര ചെയ്യാനായി മോഡൽ രംഗത്തേക്ക് തിരിഞ്ഞു.മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ദീപ. നഴ്സിംഗ് ജോലി പൂർണമായി ഉപേക്ഷിച്ച് പിന്നീട് മോഡലിംഗ് തന്നെ കരിയറാക്കി മാറ്റി.
 
മോഡലിങ്ങം പരസ്യ ചിത്രങ്ങളും ഒരു വശത്ത് നടക്കുമ്പോൾ പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഹോം സിനിമയിൽ നായികയായി അഭിനയിക്കാനും അവസരം ലഭിച്ചു.സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർക്കൊപ്പം ദീപ തോമസും 'പെരുമാനി'യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 
മോഡലിംഗിലൂടെയാണ് നടി സിനിമ കരിയർ ആരംഭിച്ചത്. അപ്പോഴും സിനിമയായിരുന്നു തൻറെ സ്വപ്നമെന്ന് നടി പറയുന്നു. എന്നാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ ആയപ്പോൾ ഡിപ്രസ്ഡായ സ്റ്റേജുവരെ ഉണ്ടായിട്ടുണ്ടെന്ന് ദീപ പറയുന്നു.കരിയറിന്റെ തുടക്കത്തിൽ ആയിരുന്നു ഇതെല്ലാം അനുഭവിച്ചത്. അഭിനയത്തിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വരാമെന്നാണ് ദീപ തോമസ് പറയുന്നത്.
 
നമ്മൾ ആഗ്രഹിക്കുന്നിടത്ത് എത്തിപ്പെടുന്നത് വരെയാണ് ഇതെല്ലാം. എത്തിയതിന് ശേഷം മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചറിയുമ്പോൾ നമ്മളൊക്കെ അനുഭവിച്ചത് ഒന്നുമല്ലെന്ന് തോന്നിപോകും. ശരിക്കും ഓരോ കഷ്ടപ്പാടുകൾക്ക് പിന്നിലും ഓരോ കഥ പറയാനുണ്ടാകും. എന്താണോ നമുക്ക് സന്തോഷം തരുന്നത് അത് ചെയ്യുക എന്നതാണ് തനിക്ക് പ്രധാനമെന്ന് നടി വ്യക്തമാക്കി.സിനിമയിൽ നായികയായി തന്നെ അഭിനയിക്കണമെന്ന നിർബന്ധമൊന്നും എനിക്കില്ല. സപ്പോർട്ടിംഗ് റോളാണെങ്കിലും ഞാൻ സ്വീകരിക്കും. നല്ലൊരു റോളാണെങ്കിൽ സപ്പോർട്ടിംഗ് റോൾ ചെയ്യുന്നതിലും എനിക്ക് വിരോധമില്ല. അതിന്റെ പേരിൽ ടൈപ്പ്കാസ്റ്റ് ചെയ്യുമെന്ന ഭയവുമില്ല. ഏതുതരം റോളുകളും ചെയ്യാൻ തയ്യാറാകുമ്പോഴാണ് അത് കണ്ട് മറ്റൊരു സിനിമയിലേക്ക് നമ്മളെ വിളിക്കുന്നതെന്നും ദീപ തോമസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments