Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കൊപ്പം ബിജു മേനോന്‍, ആസിഫ് അലി, ടൊവിനോ തോമസ്; സച്ചിയുടെ സ്വപ്‌നം നിറവേറ്റാന്‍ പൃഥ്വിരാജ് !

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചി പ്ലാന്‍ ചെയ്ത ബ്രിഗന്റ് എന്ന സിനിമയാണ് അത്

Mammootty Asif Ali Biju Menon Prithviraj Movie

രേണുക വേണു

, വെള്ളി, 21 ജൂണ്‍ 2024 (12:14 IST)
മലയാള സിനിമയിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു സച്ചി. 2020 ജൂണ്‍ 20 നാണ് സച്ചി മരണത്തിനു കീഴടങ്ങിയത്. ഒട്ടേറെ സ്വപ്‌നങ്ങള്‍ ബാക്കിവെച്ചായിരുന്നു സച്ചിയുടെ പോക്ക്. ഇപ്പോള്‍ ഇതാ സച്ചിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്യാന്‍ പൃഥ്വിരാജ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 
 
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചി പ്ലാന്‍ ചെയ്ത ബ്രിഗന്റ് എന്ന സിനിമയാണ് അത്. പൃഥ്വിരാജ്, ആസിഫ് അലി, ബിജു മേനോന്‍, ടൊവിനോ തോമസ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് സച്ചി മരണത്തിനു മുന്‍പ് വെളിപ്പെടുത്തിയിരുന്നു. സച്ചിയുടെ സ്വപ്‌ന പ്രൊജക്ട് നിറവേറ്റാന്‍ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ബ്രിഗന്റ് സിനിമയുടെ കഥ സച്ചിയുമായി അടുത്ത വൃത്തങ്ങള്‍ പൃഥ്വിരാജിനെ അറിയിച്ചിട്ടുണ്ടെന്നും ഈ പ്രൊജക്ട് യഥാര്‍ഥ്യമാകുന്നതിനു വേണ്ടി പൃഥ്വി മമ്മൂട്ടിയെ സമീപിച്ചേക്കുമെന്നുമാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സിനിമ ചെയ്തിരുന്നെങ്കില്‍ അങ്കമാലിക്കാര്‍ ഞങ്ങളെ തല്ലിക്കൊന്നേനെ; സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പെപ്പെയുടെ റോള്‍ തനിക്ക് വന്നാതാണെന്ന് ധ്യാന്‍