Webdunia - Bharat's app for daily news and videos

Install App

'ഷാരൂഖ് ഖാന്‍ സുന്ദരികളായ നടിമാരുടെ കൂടെ അഭിനയിക്കുമ്പോള്‍ അസൂയ തോന്നാറുണ്ടോ?'; ഗൗരി ഖാന്‍ അന്ന് നല്‍കിയ മറുപടി ഇങ്ങനെ

Webdunia
ശനി, 9 ഒക്‌ടോബര്‍ 2021 (10:18 IST)
ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റേത്. ഗൗരി ഖാന്‍ ആണ് ഷാരൂഖിന്റെ ജീവിതപങ്കാളി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. ഷാരൂഖിനും ഗൗരിക്കും മൂന്ന് മക്കളുണ്ട്. 
 
ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായിരുന്നു ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ സുന്ദരികളായ നടിമാരുടെയെല്ലാം ഹീറോ. നിരവധി നടിമാര്‍ക്കൊപ്പം അടുത്തിടപഴകുകയും അവര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്യുന്ന ഷാരൂഖ് ഖാനെ കാണുമ്പോള്‍ ഏതെങ്കിലും തരത്തില്‍ അസൂയയോ വിഷമമോ തോന്നാറുണ്ടോ എന്ന് ഒരു അഭിമുഖത്തില്‍ കരണ്‍ ജോഹര്‍ ഗൗരി ഖാനോട് ചോദിച്ചിട്ടുണ്ട്. ഈ ചോദ്യത്തിനു ഗൗരി ഖാന്‍ നല്‍കിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. 
 
'മറ്റാര്‍ക്കെങ്കിലും ഒപ്പം ആയിരിക്കാനാണ് ഷാരൂഖ് ഖാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് ആയിരിക്കരുതേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ എന്റെ ജീവിതത്തിലേക്ക് വേറൊരു ആളെ നല്‍കണമേയെന്നും ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഷാരൂഖ് വളരെ സുന്ദരനാണ്. വേറെ ആര്‍ക്കെങ്കിലും ഒപ്പം ജീവിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റാരെയെങ്കിലും പങ്കാളിയായി അദ്ദേഹം തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തോടൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പറയും, ശരി, കൊള്ളാം! ഞാന്‍ മറ്റൊരാളുമായി മുന്നോട്ട് പോകട്ടെ,' ഗൗരി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments