Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനേയും ശ്രീനിവാസനേയും വിമർശിക്കാൻ നിങ്ങളാര്? - ശ്യാം പുഷ്കരനെതിരെ ആരാധകർ

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (11:37 IST)
മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം പുഷ്കരൻ ആണ്. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിനിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മറ്റ് ചിത്രങ്ങളെ കുറിച്ചുള്ള കാഴ്ച പാടുകളും ശ്യാം തുറന്നു പറഞ്ഞിരുന്നു. 
 
ശ്രീനിവാസന്‍ തിരക്കഥ രചിച്ച സന്ദേശത്തെക്കുറിച്ചും വരവേല്‍പ്പ്, നരസിംഹം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുമായിരുന്നു ശ്യാം പറഞ്ഞത്. എന്നാൽ, ശ്യാമിനെതിരെ മോഹൻലാൽ ഫാൻസ് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. 
 
സന്ദേശം മുന്നോട്ടുവെക്കുന്ന സന്ദേശത്തോട് വിയോജിപ്പുണ്ടെന്നും വരവേല്‍പ്പ് കാണുമ്പോള്‍ സങ്കടം വരുന്നതിനാല്‍ കാണാനിഷ്ടമല്ലാത്ത ചിത്രമാണെന്നും നരസിംഹം ഒറ്റത്തവണ മാത്രം കാണാനുള്ള ചിത്രമാണെന്നുമായിരുന്നു ശ്യാമിന്റെ അഭിപ്രായം. 
 
സന്ദേശത്തില്‍ ശ്യാമിന്റെ രാഷ്ട്രീയത്തെ അതില്‍ പരിഹസിക്കുന്നതുകൊണ്ടാണ് ചിത്രത്തെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റായെന്നുകരുതി ശ്രീനിവാസനെപ്പോലുള്ള ഒരാളെ വിമര്‍ശിക്കാന്‍ പാടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 
 
മോഹന്‍ലാലിന്റെ രണ്ടുചിത്രങ്ങളും തള്ളിപ്പറഞ്ഞതിനെതിരെ ആരാധകര്‍ രംഗത്തുവന്നുകഴിഞ്ഞു. നരസിംഹത്തെക്കുറിച്ച് പറയാന്‍ മാത്രം ശ്യാം വളര്‍ന്നിട്ടില്ലെന്നാണ് അവരുടെ കമന്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

അടുത്ത ലേഖനം
Show comments