Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് അഡാറ് ലവ്

കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് അഡാറ് ലവ്
, വ്യാഴം, 21 ഫെബ്രുവരി 2019 (10:25 IST)
തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുന്ന ‘ഒരു അഡാറ് ലവ്’ എന്ന ചിത്രം പുതിയ ക്ലൈമാക്സോട് കൂടി ഇന്ന് മുതൽ തിയേറ്ററുകളിൽ എത്തും. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സാണ് പുതുതായി ഷൂട്ട് ചെയ്‌തതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി.
 
അതിനിടെ ചിത്രത്തിലെ മറ്റൊരു ഗാനവും പുറത്തിറങ്ങി. അന്തരിച്ച നടൻ കലാഭവൻ മണിക്ക് ആദരവർപ്പിച്ച് കൊണ്ടുള്ള ഗാനമാണ് പുറത്തിറങ്ങിയത്.
 
സിനിമയ്‌ക്കെതിരെ നടക്കുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് കാരണം പലര്‍ക്കും പ്രിയ വാര്യരോടുള്ള ദേഷ്യമാണ്. റിലീസിന് മുമ്പേ ഇവര്‍ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് ആരംഭിച്ചു. സിനിമ ഇഷ്‌ടമായവര്‍ പോലും അത് തുറന്നു പറയാന്‍ ശ്രമിക്കുന്നില്ലെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഷൂനെന്താ ഗ്ലാമർ ആയി കൂടേ? ഐശ്വര്യ ലക്ഷ്മി ആള് പൊളിയാണ്!