Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് അറിഞ്ഞോ?മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കര്‍ണാടകത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

Manjummel Boys

കെ ആര്‍ അനൂപ്

, ശനി, 6 ഏപ്രില്‍ 2024 (15:30 IST)
എല്ലാ ഭാഷകളിലുള്ള പ്രേക്ഷകരും ഒരുപോലെ മലയാള സിനിമയെ സ്വീകരിക്കുന്ന കാലമാണ് ഇപ്പോള്‍. വമ്പന്‍ ബജറ്റുകളുടെ കണക്കൊന്നും മലയാളത്തിന് പറയാനുണ്ടാവില്ല വലിയ താരയും എന്നാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പല ഘടകങ്ങള്‍ സിനിമ ഒളിഞ്ഞു കിടപ്പുണ്ടാകും. വമ്പന്‍ താരനിരയില്ലാതെ കളക്ഷനില്‍ വിസ്മയിപ്പിക്കുന്ന മോളിവുഡിനെ ആണ് സമീപകാലത്ത് കാണാനായത്.പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കര്‍ണാടകത്തിലെ കളക്ഷന്‍ ശ്രദ്ധ നേടുകയാണ്.
 
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടി നേടി.കര്‍ണാടകത്തിലും സിനിമ വന്‍ വിജയം നേടി.പ്രമുഖ ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസിന്റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 14.7 കോടിയാണ്.രണ്ടാം സ്ഥാനത്തുള്ള പ്രേമലുവിന്റെ കളക്ഷന്‍ 5.6 കോടിയാണ്.
 
കര്‍ണാടക കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് 2018 ആണ്. 5.45 കോടിയാണ് കളക്ഷന്‍. നാലാം സ്ഥാനത്തുള്ള ലൂസിഫറിന്റെ നേട്ടം 4.7 കോടിയാണ്. 
 
 
   
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫയുടെ 'മുറ'! ചിത്രീകരണം പൂര്‍ത്തിയായി