ലാലേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ആ വാക്കുകൾ എന്നെ ഞെട്ടിച്ചു: ദിവ്യ ഗോപിനാഥ്

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (15:55 IST)
മീടൂ വെളിപ്പെടുത്തലുകൾ മലയാള സിനിമയേയും ഞെട്ടിച്ചിരുന്നു. മീടൂ ആരോപണം സിനിമയിൽ വൻ ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. മീടുവിനെ ഫഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ വാക്കുകൾ എരി തീയിൽ എണ്ണ ഒഴിക്കും പോലെയായിരുന്നു. വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത കാഴ്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത്‌ ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു.
 
നടൻ അലൻസിയറിനെതിരെയായിരുന്നു ദിവ്യ മീ ടൂ വെളിപ്പെടുത്തൽ നടത്തിയത്. മീടൂവിനെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകൾ തന്നെ ഞെട്ടിപ്പിച്ചുവെന്ന് നടി ദിവ്യ ഗോപിനാഥ്. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖതത്തിലാണ് മീടുവിനെ ഫാഷനെന്ന് മോഹൻലാൽ വിശേഷിപ്പിച്ചത്. ഒരിക്കലും ലാലേട്ടനിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
 
നിർമ്മാതാവായ പ്രകാശ് ബാരെ ദിലീപിനേയും മോഹൻലാലിനേയും നിശബ്ദമായി വിമർശിക്കുകയും ചെയ്തിരുന്നു. മീടൂവിനെ മോഹൻലാൽ എങ്ങനെയാണ് പരിഹസിച്ചത്, താനുൾപ്പെടുന്ന മറ്റുള്ളവർക്കത്‌ എങ്ങനെ കാണാൻ കഴിയുമെന്നും പ്രകാശ് ബാരെ അത്ഭുതപ്പെടുന്നു. 
 
മറ്റൊരു നടൻ നടിയെ ആക്രമിച്ച കേസിൽപ്പെട്ട് കിടക്കുന്നു. ഇതിനു ശേഷം ഇയാൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് നീതി (പിന്നീട് മാറ്റി). ഈ ലോകം മാറി മറിയുമ്പോൾ തങ്ങൾ ചെയ്ത പ്രവർത്തി ശരിയെന്ന് വിശ്വസിച്ച് ദ്വീപിൽ ജീവിക്കും പോലെ കഴിയാൻ സാധിക്കുന്നുവെന്ന്ബാരെ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments