‘നിങ്ങളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം’- മോഹൻലാലിനെതിരെ പ്രകാശ് രാജ്

‘അങ്ങനെ പറയരുതായിരുന്നു, ശ്രദ്ധിക്കാമായിരുന്നു’- മോഹൻലാലിനെതിരെ പ്രകാശ് രാജ്?

ശനി, 24 നവം‌ബര്‍ 2018 (10:58 IST)
മീ ടൂ പോലൊരു വിഷയത്തിൽ അഭിപ്രായം നടത്തുമ്പോൾ മോഹൻലാലിനെ പോലൊരു നടൻ കുറച്ച് കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്ന് നടൻ പ്രകാശ് രാജ്. പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ടെന്ന് പ്രകാശ് രാജ് മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു.
 
മോഹൻലാൽ അറിഞ്ഞുകൊണ്ട് പറഞ്ഞതാകാൻ സാധ്യതയില്ല. ചോദിച്ചപ്പോൾ പെട്ടന്ന് പറഞ്ഞ് പോയതാകാം. വളരെ സെൻസിബിൾ ആയ വ്യക്തിയാണ് മോഹൻലാൽ. അറിയാതെ പറഞ്ഞു പോയതാണെന്ന് കരുതുന്നു. സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് മീ ടൂ- എന്നാണ് പ്രകാശ് രാജിന്റെ അഭിപ്രായം.
 
ഓരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ നിശ്ശബ്ദത പാലിച്ചാല്‍ നമ്മളും കുറ്റവാളികള്‍ക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാർഥമാണ്. അത് കാണാതെ പോകരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിജെപിയെ കണ്ടം വഴി ഓടിച്ച് ശശി തരൂർ, പക്ഷേ സ്വന്തം നിലപാടിന്റെ കാര്യം വന്നപ്പോൾ കാറ്റ് പോയ ബലൂൺ പോലെ ആയി!