മണിയുടെ കാലു തൊട്ട് വണങ്ങുന്നുവെന്ന് കെപിഎസി ലളിത, എന്റെ ചങ്കൂറ്റമായിരുന്നു അവനെന്ന് ദിലീപ്; മണിമുത്തിന്റെ ഓർമയിൽ സിനിമ ലോകം
മണിയുടെ ഓർമയിൽ മുഴുകി സിനിമ
മലയാളത്തിലെ മണിമുത്ത് ഓർമയായിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞു. ഈ വേളയിൽ മണിയെ ഓർക്കുകയായിരുന്നു സഹപ്രവർത്തകർ. മണി തന്റെ ചങ്കൂറ്റമായിരുന്നുവെന്ന് നടൻ ദിലീപ് പറഞ്ഞു. താരസമ്പന്നമായ വേദിയിലായിരുന്നു ദിലീപ് ഇങ്ങനെ പറഞ്ഞത്.
ഈ അടുത്ത ദിവസങ്ങളില്‍ താന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ക്ക് ബലിയാടായി കൊണ്ടിരിക്കുമ്പോള്‍ മണി ഉണ്ടായിരുന്നെങ്കില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ കണ്ടേനെയെന്നും ദിലീപ് പറഞ്ഞു. മറയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമാണ് മണിയെന്നും ദിലീപ് ഓർമിച്ചു.
തന്റെ കഷ്ടപ്പാടിന്റെ കഥകൾ ഒരു മടിയുമില്ലാതെ പറയുന്നതിൽ മണിയ്ക്ക് ഒരിക്കലും മടിയുണ്ടായിരുന്നില്ലെൻ ഇന്നസെന്റ് ഓർമിച്ചു. മണിയിലെ മനുഷ്യത്വത്തെയാണ് ഇന്നസെന്റ് ഓർത്തെടുത്തത്. തന്റെ അനുജനായിട്ടും മകനായിട്ടും മണി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ കാല് തൊട്ട് വന്ദിക്കുന്ന ഗുരുവിന് തുല്യനാണ് മണിയെന്ന് കെപിഎസി ലളിത പറഞ്ഞു.