Webdunia - Bharat's app for daily news and videos

Install App

മീനാക്ഷിയുടെ പിന്നാലെയാണ് എപ്പോഴും മഹാലക്ഷ്മി; മക്കള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദിലീപ്

Webdunia
ബുധന്‍, 29 ഡിസം‌ബര്‍ 2021 (21:38 IST)
മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് നടന്‍ ദിലീപ്. മീനാക്ഷിയാണ് മഹാലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് ദിലീപ് പറയുന്നത്. 
 
ലോക്ക്ഡൗണ്‍ കാലത്ത് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചത് വലിയ കാര്യമായിരുന്നെന്ന് ദിലീപ് ഓര്‍ക്കുന്നു. ലോക്ക്ഡൗണ്‍ കാലം മക്കള്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ അതിവേഗം കടന്നുപോയി എന്നാണ് ദിലീപ് പറയുന്നത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് പറഞ്ഞു. മീനാക്ഷിയുടെ കുട്ടിക്കാലം എനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്ത കാര്യമാണ്. ആ സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
 
ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം, മീശമാധവന്‍, കുബേരന്‍ അങ്ങനെ നല്ല തിരക്കായിരുന്നു. അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് പിന്നെ കിട്ടിയത് മഹാലക്ഷ്മിയിലൂടെയാണ്. ചേച്ചിയെന്ന് വിളിച്ച് മീനാക്ഷിക്ക് പിന്നാലെയാണ് എപ്പോഴും മഹാലക്ഷ്മി. അവര്‍ തമ്മില്‍ അത്ര അടുപ്പമാണ്. മീനുവിന്റേയും മഹാലക്ഷ്മിയുടേയും ചെറുപ്പത്തിലെ ഫോട്ടോകള്‍ ഒരുപോലെയാണ്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണത്. മീനാക്ഷിയും നല്ല കെയറിംഗായാണ് മഹാലക്ഷ്മിയെ നോക്കുന്നതെന്നും ദിലീപ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments