Webdunia - Bharat's app for daily news and videos

Install App

ഇതൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നൂ: ആഷിക്ക് അബുവിനെതിരെ എം.എ നിഷാദ്

ആഷിക്ക് അബുവിനെതിരെ എം.എ നിഷാദ്

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (16:08 IST)
നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ സംവിധായകൻ ആഷിക് അബു രംഗത്തുവന്നതിന് തൊട്ടുപിന്നാലെ അതിന് മറുപടിയുമായി സംവിധായകൻ എം എ നിഷാദ് എത്തിയിരിക്കുകയാണ്. 
 
'ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?' എന്നായിരുന്നു ആഷിക് അബുവിന്റെ പോസ്‌റ്റ്.
 
'തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ?' എന്നും ഞങ്ങളേ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ...,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ... എന്നും നിഷാദിന്റെ പോസ്‌റ്റിൽ പറയുന്നു.
 
നിഷാദിന്റെ പോസ്‌റ്റിന്റെ പൂർണ്ണ രൂപം...
 
തിലകൻ ചേട്ടന് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്നവരോട്...
സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പിൽ വിളിച്ച് പറയാനുളള ആർജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടൻ തിലകനെ പടിക്കപ്പുറത്ത് നിർത്തിയ കാലം...
 
തിലകൻ ചേട്ടന് വേണ്ടി വാദിക്കാൻ,പോട്ടെ ഒരു ചെറുവിരൽ അനക്കാൻ,എത്ര പേരുണ്ടായിരുന്നൂ ?തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking..ഒരാകാംക്ഷ,അങ്ങനെ കണ്ടാൽ മതി...
തിലകൻ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവർത്തകർ ചെയ്തത്...വിലക്കുകൾക്ക് പുല്ലു വില കൽപ്പിച്ച്,അദ്ദേഹത്തേ സിനിമയിൽ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ...,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ...
 
NB..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്റെ ഈ പോസ്റ്റ്...ചിലത് കാണുമ്പോൾ പ്രതികരിച്ച് പോകും..നിലപാടുകൾ ഉളളത് കൊണ്ട് തന്നെയാണ്...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments