Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ പുറത്താക്കിയത് തെറ്റായിപ്പോയി, വേണ്ടിയിരുന്നില്ല: ഇടവേള ബാബു

ദിലീപ് വീണ്ടും അമ്മയുടെ മകൻ!

ദിലീപിനെ പുറത്താക്കിയത് തെറ്റായിപ്പോയി, വേണ്ടിയിരുന്നില്ല: ഇടവേള ബാബു
, തിങ്കള്‍, 25 ജൂണ്‍ 2018 (07:50 IST)
താരസംഘടനയായ ‘അമ്മ’യിൽ നിന്നും പുറത്താക്കിയ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ സംഘടയിൽ തീരുമാനം. ഞായറാഴ്ച കൊച്ചിയിൽ നടന്ന അമ്മ വാർഷിക ബോഡി യോഗത്തിലാണ് തീരുമാനം. 
 
പുതിയ നേത്രത്വമാറ്റവും സംഘടനയിൽ നടന്നു. പ്രസിഡന്റായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന ഇടവേള ബാബുവാണ് മമ്മൂട്ടിക്ക് പകരം പുതിയ ജനറല്‍ സെക്രട്ടറിയിരിക്കുന്നത്. മുകേഷ്, ഗണേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് (സെക്രട്ടറി), ജഗദീഷ് (ട്രഷറര്‍) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികള്‍. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
 
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതിയതായി തിരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, എന്നിവര്‍ ചേര്‍ന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
 
ദിലീപിനെ പുറത്താക്കിയത് സാങ്കേതികമായി നിലനിൽക്കില്ലെന്ന കണ്ടെത്തലാണ് അമ്മ മുന്നോട്ട് വെച്ചത്. സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായിട്ടാണ് ദിലീപിനെ പുറത്താക്കിയതെന്നും അദ്ദേഹത്തിന്റെ വിശദീകരണം തേടാതെ പുറത്താക്കിയത് തെറ്റായി പോയെന്നും ഇടവേള ബാബു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഊർമിള ഉണ്ണി, വേണ്ടെന്ന് ആരും പറഞ്ഞില്ല; ഒന്നും ഉരിയാടാതെ മോഹൻലാലും മമ്മൂട്ടിയും