Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടിപ്പോ എന്തായി? കേരളം ദിലീപിനോട് മാപ്പ് പറയേണ്ടി വരും!

ഒപ്പം നിന്നവർ അകന്നതും അകന്ന് നിന്നവർ ഒപ്പം ചേർന്നതും അന്നാണ്...

കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടിപ്പോ എന്തായി? കേരളം ദിലീപിനോട് മാപ്പ് പറയേണ്ടി വരും!
, ചൊവ്വ, 10 ജൂലൈ 2018 (10:26 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തിന് ഇന്ന് ഒരു വയസ്സ്. 85 ദിവസത്തെ ജയിൽ‌വാസത്തിന് ശേഷം ഹൈക്കോടതി നടന് ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു വര്‍ഷം പൂർത്തിയാകുമ്പോൾ കേസ് വിചാരണ പൂർത്തിയാക്കാനുള്ള നടപടികളിലാണ്. 
 
അറസ്റ്റ് ഒരു വര്‍ഷം പൂർത്തിയാകുമ്പോൾ കുറിപ്പുമായി ദിലീപ് ഓൺലൈൻ രംഗത്ത്:
 
ഇന്ന് ജൂലൈ 10. 
ദിലീപേട്ടൻ അറസ്റ്റിൽ ആയിട്ട് ഒരു വര്ഷം. ഈ ഒരു വർഷത്തിൽ ഒരുപാട് മനോഹരമായ കാഴ്ചകളും ഞെട്ടിക്കുന്ന കാഴ്ചകളും കാണാൻ കഴിഞ്ഞു.
 
അത്രയും നാൾ ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്ന ചിലർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടു, അതും സത്യം എന്തെന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ, അല്ലെങ്കിൽ സത്യം തെളിയുന്നത് വരെ കാത്തു നില്ക്കാൻ ശ്രമിക്കാതെ.
 
ഒപ്പം ഉണ്ടെന്നു കരുതിയ പലരും അകലുന്നതും അകന്നു നിന്ന പലരും ഒപ്പം ചേർന്ന് നിൽക്കുന്നതും കണ്ടു
 
"ആവശ്യത്തിൽ അധികം തെളിവുകൾ" കണ്ടു പിടിച്ചു ദിലീപേട്ടനെ അറസ്റ്റ് ചെയ്ത പോലീസ് കുറ്റപത്രം കൊടുക്കാൻ തെളിവുകൾക്കായി നെട്ടോട്ടം ഓടുന്നതും കണ്ടു
 
പോലീസ് കണ്ടുപിടിച്ച പല കൂട്ടുപ്രതികളും ദിലീപേട്ടൻ നിരപരാധി ആണെന്നും യഥാർത്ഥ പ്രതികൾ ആരാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വിളിച്ചു പറയുന്നതും കണ്ടു
 
"ഹൈടെക് ഉപകരണങ്ങൾ" വെച്ച് മാധ്യമങ്ങൾ കുറ്റപത്രം ചോർത്തി എന്ന് പറഞ്ഞ പോലീസ് ഏമാനെ കോടതി കണ്ടം വഴി ഓടിക്കുന്നത് കണ്ടു
 
മറ്റു പ്രതികൾ എല്ലാം ജാമ്യം ഇല്ലാതെ ജയിലിൽ കിടക്കുമ്പോൾ ദിലീപേട്ടന് മാത്രം ബഹുമാനപ്പെട്ട ഹൈകോടതി ജാമ്യം കൊടുക്കുന്നത് കണ്ടു
 
നാദിര്ഷയെയും അപ്പുണ്ണിയെയും കാവ്യയെയും ദാ ഇപ്പൊ അറസ്റ്റ് ചെയ്യും എന്ന് മാധ്യമങ്ങളിൽ എല്ലാം വാർത്ത കൊടുത്തിട്ട് അവസാനം കോടതിയിൽ പോയി ഇവർക്ക് എതിരെ ഒരു തെളിവും ഇല്ലെന്നു പോലീസ് പറയുന്നതും കണ്ടു
 
webdunia
ദിലീപിന്റെ സിനിമകൾ ഇനി ആര് കാണും എന്ന് ചോദിച്ച മാധ്യമങ്ങൾ 50 കോടി കളക്ഷൻ നേടിയ രാമലീലയുടെ വിജയാഘോഷത്തെ പറ്റി വാർത്ത കൊടുക്കുന്നതും കണ്ടു
 
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭക്ക് നാണം കെട്ടു മൂന്നാം പക്കം അത് തുറന്നു കൊടുക്കേണ്ടതായി വന്നു
 
ദിലീപേട്ടൻ ഭൂമി കയ്യേറി ആണ് ഡി സിനിമാസ് പണിതത് അതുകൊണ്ടു അത് പൊളിച്ചു കളയണം എന്ന് ചാനലിൽ ഇരുന്നു വിധി എഴുതിയ ചില ചാനൽ ജഡ്ജിമാർ ഇപ്പൊ മുൻ‌കൂർ ജാമ്യം തേടുന്ന മനോഹരമായ കാഴ്ചകളും കണ്ടു
 
ദിലീപിന്റെ ഒന്നാം കല്യാണവും രണ്ടു ദിവസം മാധ്യമങ്ങൾ ആഘോഷിച്ചു
 
#അവളോടൊപ്പം എന്ന ഹാഷ്ടാഗ് ഇട്ടു ഫേസ്ബുക്കിൽ നിറഞ്ഞു നിന്ന പലരുടേം മനസ്സിലിരിപ്പ് #അവനെതിരെ എന്ന് മാത്രം ആയിരുന്നു എന്നും കാലം തെളിയിച്ചു
 
കുറച്ചു കേസില്ല വക്കീലന്മാർക്കും പടമില്ലാ സിനിമാക്കാർക്കും അന്തിചർച്ചകൾ ഒരു വരുമാനം ആകുന്നതും കണ്ടു
 
അവസാനമായി "നേരോടെ" "നിഷ്പക്ഷമായി" എന്നൊക്കെ പറയുന്ന മാധ്യമങ്ങൾ TRP കൂട്ടാൻ (അതോ ക്യാഷ് വാങ്ങിച്ചോ) ദിലീപിനെതിരെ വാർത്തകൾ കൊടുക്കുന്നതും പ്രേക്ഷകർ അവരെ ഫോണിൽ വിളിച്ചു പരിഹസിക്കുന്നതും കണ്ടു
 
ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു, അതിനായി കാത്തിരിക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജും പാർവതിയും സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ല; ആരോപണവുമായി 'മൈ സ്‌റ്റോറി'യുടെ സംവിധായക