അച്ഛനെ പോലെ കാണുന്നവരുമായി ഡേറ്റ് ചെയ്യുന്നതെങ്ങനെ? അത്രയ്ക്ക് ക്ഷാമമാണോ കേരളത്തിൽ ആൺ‌പിള്ളേർക്ക്?- ദിലീപുമായുള്ള ഗോസിപ്പുകളെ കുറിച്ച് നമിത പ്രമോദ്

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (13:31 IST)
ബാലതാരമായി സിനിമയിലേക്ക് വന്ന നടിയാണ് നമിത പ്രമോദ്. ഒരുപിടി നല്ല ചിത്രങ്ങളുമായി ഇപ്പോഴും തിരക്കിലാണ് താരം. നടന്‍ ദിലീപിനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി എത്തിയ നമിതയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 
ദിലീപുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് നമിത. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പ്‌സ് കേട്ടിട്ടുള്ളത്. പല സ്റ്റോറികളും വായിക്കുമ്‌ബോള്‍ ഞാന്‍ ചിരിച്ചു മരിക്കുമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
 
‘ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേല്‍ ഇന്ത്യയില്‍ ആണ്‍ പിള്ളേര്‍ക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകള്‍ ഇറക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കൂടി കൂട്ടി ചേര്‍ത്ത് കഥ ഉണ്ടാക്കണം'- നമിത തുറന്നടിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments