മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാംഭാഗം ഒരുങ്ങുന്നു !

തിങ്കള്‍, 19 ഓഗസ്റ്റ് 2019 (14:08 IST)
മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും മലയാളികൾ ഇന്നും ഇഷ്ടപ്പെടുന്നു. ടിവിയിൽ മണിച്ചിത്രത്താഴ് വരുമ്പോൾ ഇപ്പോഴും കണ്ടിരിക്കുന്നവരാണ് നമ്മൾ. നിരവധി പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കിയിരുന്നു 
 
ഹിന്ദിയുലും തമിഴിലും ഉൾപ്പടെ നിരവധി ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂൽ ഭുലയ്യക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. പ്രിയദർശനാണ് അക്ഷയ് കുമാറിനെ നയകനാക്കി മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂൽഭുലയ്യ ഒരുക്കിയത്. ചിത്രത്തിൽ ശോഭന അവതരിപ്പിച്ച കഥാപാത്രമായെത്തിയത് വിദ്യ ബലനായിരുന്നു. 2007ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. 

 
എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് പ്രിയദർശനല്ല. അനീസ് ബസ്‌മി സംവിധാനം ചെയ്യുന്ന ഭൂൽഭുലയ്യ 2വിൽ പ്രധാന കഥാപാത്രമായി എത്തുന്നത് കാർത്തിക് ആര്യനാണ്. കോമഡി ഹൊറർ ത്രില്ലറായിയാവും സിനിമ എത്തുക ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 2020 ജൂലൈയിലാവും സിനിമ തീയറ്ററുകളിൽ എത്തുക. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Kartik Aaryan's first look from #BhoolBhulaiyaa2 revealed! @kartikaaryan #HeartthrobOfTheNation #NationalCrush #bollywood #selfmade #inspiration #KartikAaryanRocks #koki #youthicon #mostlovedstar #MostStylishYouthIconOfTheYear #kidsfavorite #PoseLikeKartikAaryan #HairLikeKartikAaryan #TeamKartikAaryan #HTMostStylishYouthIcon #Star #CrushOfTheNation #hotnessAlert #paparazzi #kingofmonologues #kidsfavorite #star #movie #announcement #horrorcomedy #AkshayKumar #firstlook #revealed

A post shared by KartikAaryanWorld (@kartikaaryanrocks) on

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘കുച്ച് കുച്ച് ഹോതാ ഹേ’ വീണ്ടും; രണ്‍വീര്‍, ആലിയ, ജാന്‍വി കേന്ദ്രകഥാപാത്രങ്ങൾ