Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ നാദിര്‍ഷാ പറഞ്ഞുവിട്ടു, പകരം കലാഭവന്‍ മണിയെ വിദേശത്തേക്ക് കൊണ്ടുപോയി; അന്ന് സംഭവിച്ചത് ഇങ്ങനെ

അന്ന് സ്റ്റേജിന് പുറത്ത് കാത്തുനിന്ന ആള്‍ നടന്‍ ദിലീപ് ആയിരുന്നു

Webdunia
ഞായര്‍, 1 ജനുവരി 2023 (12:12 IST)
മിമിക്രി, സ്റ്റേജ് ഷോ എന്നിവയിലൂടെ സിനിമയിലെത്തിയ കലാകാരന്‍മാരാണ് ദിലീപും കലാഭവന്‍ മണിയും നാദിര്‍ഷയും. മൂന്ന് പേരും സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥനം കണ്ടെത്തിയവര്‍. മൂവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. കലാഭവന്‍ മണിയുടെ വേര്‍പാട് തങ്ങളെ എത്രത്തോളം തളര്‍ത്തിയെന്ന് പലപ്പോഴായി ദിലീപും നാദിര്‍ഷയും തുറന്നുപറഞ്ഞിട്ടുണ്ട്.
 
കലാഭവന്‍ മണി ഒരു സ്റ്റേജ് ഷോയ്ക്ക് അവസരം തേടി തന്റെ അടുത്തെത്തിയതും അന്ന് സംഭവിച്ചതുമായ കാര്യങ്ങള്‍ നാദിര്‍ഷ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നാദിര്‍ഷയുടെ വാക്കുകള്‍ പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്നത് കൂടിയാണ്. എത്രത്തോളം മോശം അവസ്ഥയില്‍ നിന്നാണ് കലാഭവന്‍ മണിയെന്ന കലാകാരന്‍ ജന്മംകൊണ്ടതെന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഒരു ഗള്‍ഫ് ഷോയുമായി ബന്ധപ്പെട്ട അനുഭവമാണ് നാദിര്‍ഷ പങ്കുവയ്ക്കുന്നത്.
 
 
'ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഞാന്‍ ആണ്. അന്ന് മണിയുടെ കൂടെ ടിനി ടോം ഉണ്ട്. ടിനി ഓക്കേ ആയി. മണിയെ എനിക്ക് കൊണ്ട് പോകണ്ട. മണിയെ എനിക്ക് താല്‍പര്യമായില്ല. പകരം മറ്റൊരാള്‍ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. മണി കുറെ പെര്‍ഫോമന്‍സ് കാണിച്ചു തന്നു. ഏറ്റവും ഒടുവില്‍ മണി എന്നോട് പറഞ്ഞു, 'ഞാന്‍ ഈ ആന നടക്കുമ്പോലെ നടക്കും....അതിന്റെ ബാക്ക് ആണ് കൂടുതല്‍ ശ്രദ്ധേയം' എന്ന്. 'ഞാന്‍ ഒരു കറുത്ത പാന്റ്സ് ഇട്ടിട്ടാണ് അത് ചെയ്യുക' എന്നും മണി പറഞ്ഞു. അന്ന് മണി ഉടുത്തിരുന്നത് മുണ്ടാണ്. അപ്പോള്‍ ഞാന്‍ ദേഷ്യപെട്ടു. അപ്പോള്‍ മണി ഇങ്ങനെ മറുപടി പറഞ്ഞു, 'എനിക്ക് ഒരു കറുത്ത പാന്റാണ് ഉള്ളത്, അത് അലക്കി ഇട്ടിരിക്കുകയാണ്' എന്ന്. ആ ഒറ്റ ഡയലോഗില്‍ ആണ് ഞാന്‍ മാണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്തത്,' നാദിര്‍ഷ പറഞ്ഞു.
 
അന്ന് സ്റ്റേജിന് പുറത്ത് കാത്തുനിന്ന ആള്‍ നടന്‍ ദിലീപ് ആയിരുന്നു. മണിയെ ഒഴിവാക്കി ദിലീപിനെ വിദേശ ഷോയ്ക്ക് കൊണ്ടുപോകാനായിരുന്നു നാദിര്‍ഷയുടെ താല്‍പര്യം. മണിയുടെ ജീവിതാവസ്ഥ കേട്ടപ്പോള്‍ നാദിര്‍ഷ മണിയെ തന്നെ ഷോയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപിനോട് അടുത്ത ഷോയ്ക്ക് കൊണ്ടുപോകാം എന്ന് നാദിര്‍ഷ പറയുകയായിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments