ഇതുപോലൊരു വിവാഹ മംഗളാശംസ ഇതുവരെ ആർക്കും കിട്ടിയിട്ടുണ്ടാകില്ല!
ദിലീപ് - കാവ്യ വിവാഹം: 'ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ' മുൻ മന്ത്രി വെട്ടിലായി!
ദിലീപ്- കാവ്യ വിവാഹത്തിന്റെ പുകിലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ക്ഷണിച്ച വിവാഹത്തിന് ആരാധകരുടെ വക കമന്റുകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല എന്ന് തന്നെ പറയാം. ദിലീപിനേയും കാവ്യയേയും പൊങ്കാലിയുടുന്ന സോഷ്യൽ മീഡിയ സപ്പോർട്ട് ചെയ്യുന്നത് മഞ്ജു വാര്യരെ ആണ്. ഇക്കൂട്ടത്തിൽ രസകരമായ ഒരു ആശംസയാണ് കെ പി സി സി വക്താവ് പന്തളം സുധാകരൻ തന്റെ ഫേസ്ബുക്കിൽ ഇട്ടത്.
ദിലീപിനും കാവ്യയ്ക്കും മംഗളാശംസകൾ. ഇനി കള്ളപ്പണം എന്ന് ആരും പറയില്ലല്ലോ എന്നായിരുന്നു പന്തളം സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതോടെ പന്തളം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. മുൻ മന്ത്രിയും ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറുടെ അടുത്ത് നിന്നും വരേണ്ട രീതിയിലുള്ള ഒരു പ്രതികരണമല്ല ഇതെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നതോടെയാണ് പോസ്റ്റ് പിൻവലിച്ചത്.
തികച്ചും അപ്രതീക്ഷിതമായി ഇന്നലെ രാവിലെയാണ് ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മകള്‍ മീനാക്ഷിയുടെ പൂര്‍ണപിന്തുണ വിവാഹത്തിനുണ്ടെന്നും പ്രേക്ഷകരുടെ പിന്തുണയും വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.