പുത്തൻ ഗെറ്റപ്പിൽ ദിലീപ്, ഒപ്പം കാവ്യയും; ശ്രദ്ധ നേടി ചിത്രം

ദിലീപ്- നാദിർഷ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ദിലീപ്.

റെയ്‌നാ തോമസ്

വെള്ളി, 3 ജനുവരി 2020 (09:10 IST)
ദിലീപിന്റെയും കാവ്യയുടെയും പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ. ഇരുവരും ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. ദിലീപ്- നാദിർഷ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ദിലീപ്. 
 
കഷണ്ടി കയറിയ, മധ്യവയസ്സ് പിന്നിട്ട കേശുവാണ് ചിത്രത്തിൽ ദിലീപിന്റെ ഒരു കഥാപാത്രം. ഈ ഗെറ്റപ്പിന് വേണ്ടിയാണ് താരം മൊട്ടയടിച്ച് അഭിനയിക്കുന്നത്. മൊട്ടയടിച്ച ലുക്കിലുള്ള താരത്തിൽ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
 
സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഊർവശിയാണ് ദിലീപിന്റെ ഭാര്യാ വേഷത്തിൽ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഷെയിൻ നിഗത്തിന്റെ വിലക്ക്: ഒത്തുതീർപ്പിന് ഉപാധികൾവച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ