മഞ്ജുവും ദിലീപും നാദിർഷയും ഒരു വേദിയിൽ;അടിപൊളിയെന്ന് ആരാധകർ
ക്രിസ്തുമസ് പുതുവത്സര നാളുകളെ മോടി പിടിപ്പിക്കാൻ 'സരിഗമപ' വേദി ഒരുങ്ങുന്നു.
ക്രിസ്തുമസ് പുതുവത്സര നാളുകളെ മോടി പിടിപ്പിക്കാൻ 'സരിഗമപ' വേദി ഒരുങ്ങുന്നു. ജനപ്രിയ നായകൻ ദിലീപ്, മഞ്ജു വാര്യർ,നാദിർഷ തുടങ്ങിയവരാണ് ഇത്തവണ സരിഗമപ വേദിയിലെ അതിഥികൾ ആയെത്തുന്നത്.
മൂന്നു പേരും ഒരുമിച്ചാണോ എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ മൂന്നുപേരും പങ്കെടുക്കുന്ന എപ്പിസോഡുകൾ ശനി ഞായർ ദിവസങ്ങളിലാകും സംപ്രേക്ഷണം ചെയ്യുക എന്ന് ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോകളിൽ സൂചിപ്പിക്കുന്നു.
പ്രമോ വീഡിയോയിൽ നിന്നും ദിലീപിന് ഒരു സർപ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, അവതാരകൻ ജീവ പറയുന്ന രംഗങ്ങളും ചാനൽ പുറത്ത് വിട്ടിട്ടുണ്ട്.