Webdunia - Bharat's app for daily news and videos

Install App

നമ്മള്‍ ഒരു തെറ്റും ചെയ്തിട്ടില്ല, നമുക്ക് നല്ലതേ വരൂ - ഇങ്ങനെ ധൈര്യം തന്നത് ദിലീപേട്ടനാണ്!

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (19:26 IST)
സിനിമയില്‍ സംഭവിക്കുന്നതും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതും പലപ്പോഴും രണ്ടും രണ്ടാണ്. എന്നാല്‍ ചിലപ്പോഴൊക്കെ സിനിമയില്‍ സംഭവിക്കുന്നത് ജീവിതത്തിലും സംഭവിക്കുന്നു. ചിലപ്പോള്‍ സിനിമയില്‍ പോലും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സംശയിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറുന്നു.
 
സമീപകാലത്ത് നടന്‍ ദിലീപിന്‍റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും, ഇങ്ങനെയൊക്കെ ജീവിതത്തിലുണ്ടാകുമോ എന്ന് ചിന്തിച്ചുപോകുന്ന കാര്യങ്ങളാണ്. എന്നാല്‍ ദിലീപിന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ പലതും അതേ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയായ ഒരു മലയാള സിനിമയില്‍ കാണാന്‍ കഴിഞ്ഞു എന്നത് ഏവരെയും അമ്പരപ്പിച്ച ഒരു കാര്യം. ‘രാമലീല’ എന്ന സിനിമ നേരിട്ട വലിയ പ്രതിസന്ധിയും മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ മറ്റൊരു സിനിമയും നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളായിരുന്നു.
 
“ദിലീപ് എന്ന നടനില്ലെങ്കില്‍ രാമലീല ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ സപ്പോര്‍ട്ട് ഒന്നുകൊണ്ടുമാത്രമാണ് ഈ സിനിമ സംഭവിച്ചത്. പല പ്രശ്നങ്ങളുണ്ടായപ്പോഴും നമ്മള്‍ തെറ്റൊന്നും ചെയ്തില്ലല്ലോ, നമുക്ക് നല്ലതേ വരൂ, നീ ടെന്‍ഷനാവേണ്ട... എന്നൊക്കെ പറഞ്ഞ് പൂര്‍ണ പിന്തുണ നല്‍കി ദിലീപേട്ടന്‍ കൂടെ നിന്നു” - രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി അടുത്തിടെ മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
 
പ്രതിസന്ധികളോട് പൊരുതി നിന്നവര്‍ ഒടുവില്‍ വിജയം കാണും എന്ന സാമാന്യ നിയമം അനുസരിച്ച് രാമലീലയും വിജയിച്ചേ മതിയാകൂ. അല്ലെങ്കില്‍ അത് നീതിയാകുമായിരുന്നില്ല. രാമലീല 50 കോടി ക്ലബില്‍ ഇടം നേടി. ഇന്ന് ആ സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

അടുത്ത ലേഖനം
Show comments