നൂറിന്റെ സ്വർണത്തിളക്കത്തിൽ രാമലീല, ഇത് ജനപ്രിയ വിജയമെന്ന് സംവിധായകൻ!
ദിലീപിന് എല്ലാം രാമലീല, രാമനുണ്ണിയുടെ നൂറാം ദിനം!
ഏറെ വിവാദങ്ങൾക്കൊടുവിലാണ് ദിലീപിന്റെ രാമലീല റിലീസ് ചെയ്‌തത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഇപ്പോഴും പ്രദർശനം തുടരുകയാണ്. നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ് രാമലീല. ചിത്രം ഇതിനോടകം 60 കോടിയിലധികം നേടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ടോമിച്ചന്‍ മുളകുപാടം നിർമിച്ച ചിത്രത്തിൽ പ്രയാഗ മാർട്ടിൻ ആണ് നായിക. 11 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്നു മാത്രമായി 25 കോടി നേടിയിരുന്നു. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അതിവേഗ നേട്ടമായിരുന്നു ഇത്. 50 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ എത്തിയ ആദ്യ ദിലീപ് ചിത്രം കൂടിയാണ് രാമലീല.
കേരളത്തില്‍ കൂടുതല്‍ സെന്‍ററുകളിലേക്ക് ചിത്രം വ്യാപിപ്പിച്ചിട്ടും അഡീഷണല്‍ ഷോകള്‍ എല്ലാ സെന്‍ററുകളിലും എല്ലാ ദിവസവും ആവശ്യമായി വന്നിരുന്നു. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായി രാമലീല മാറുകയായിരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നേടിയ ഈ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരവുമായി.