Webdunia - Bharat's app for daily news and videos

Install App

ഇനി ദിലീപിന്റെ കാലം, 2024 വരാനിരിക്കുന്നത് വമ്പന്‍ പ്രോജക്ടുകള്‍, തുടക്കം തങ്കമണിയിലൂടെ

കെ ആര്‍ അനൂപ്
വെള്ളി, 12 ജനുവരി 2024 (15:02 IST)
Dileep
2023ല്‍ എടുത്തുപറയത്തക്ക വിജയങ്ങളൊന്നും ദിലീപിന് ഉണ്ടായില്ല. പോരാത്തതിന് തുടര്‍ പരാജയങ്ങളുടെ പടുകുഴിയിലേക്ക് നടന്‍ വീഴുകയും ചെയ്തു. ഇതില്‍നിന്നും താരത്തിന് പെട്ടെന്ന് തന്നെ കരകയറാന്‍ ആകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2024 പ്രതീക്ഷയോടെ തന്നെയാണ് ദിലീപും നോക്കിക്കാണുന്നത്. ഈ വര്‍ഷം ആദ്യം നടന്റെ റിലീസിന് എത്താന്‍ സാധ്യതയുള്ളത് 'തങ്കമണി' എന്ന സിനിമയാണ്. തീര്‍ന്നില്ല തീയറ്ററുകളില്‍ ചിരി മേളം തീര്‍ക്കാനുള്ള ചിത്രങ്ങളും നടന്റെ പക്കല്‍ ഉണ്ട് ഇത്തവണ. വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങളെ കുറിച്ച് വായിക്കാം.
 
തങ്കമണി
 
രതീഷ് രകുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി എന്ന സിനിമ ദിലീപിന്റെ അടുത്തതായി പ്രേക്ഷകരിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.D-148 എന്ന താല്‍ക്കാലിക പേരിലായിരുന്നു ഇതുവരെയും സിനിമ അറിയപ്പെട്ടിരുന്നത്.  കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.1986 ഒക്ടോബര്‍ 21 ന് തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും കലാശിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് തങ്കമണി നിര്‍മ്മിച്ചിരിക്കുന്നത്. 
സിഐഡി മൂസ 2
 
ദിലീപിന്റെ സിഐഡി മൂസ 2 അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. 
 ജോണി ആന്റണി സംവിധാനം ചെയ്ത ആദ്യ ഭാഗത്തില്‍ ദിലീപ്, മുരളി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഭാവന തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു. സിഐഡി മൂസയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരും ഇന്ന് നമ്മോടൊപ്പമില്ലാത്തതിനാല്‍ 'സിഐഡി മൂസ'യുടെ രണ്ടാം ഭാഗം ശരിക്കും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കുമെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു.
പ്രൊഫസര്‍ ഡിങ്കന്‍
 
ദിലീപിന്റെ 'പ്രൊഫസര്‍ ഡിങ്കന്‍'ഒരുങ്ങുകയാണ്. 2024ല്‍ സിനിമ റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ത്രീഡി ചിത്രമാണ്. മജീഷ്യനായിട്ടാണ് ദിലീപ് എത്തുന്നത്. നമിത പ്രമോദാണ് നായിക. റാഫിയുടെതാണ് തിരക്കഥ.
സിനിമയ്ക്കായി ഗോപി സുന്ദറാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
 
3കണ്‍ട്രീസ്
 
2015ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രമായിരുന്നു 2 കണ്‍ട്രീസ്. ദിലീപ്, മംത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നു. 2024 ഡിസംബര്‍ റോഡ് തിയറ്ററുകളുടെ എത്തിക്കുന്ന തരത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആണ് നിര്‍മ്മാതാക്കളുടെ ശ്രമം.സിഐഡി മൂസ 2,റണ്‍വെ 2,3 കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ തുടങ്ങാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ദിലീപും സംഘവും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി; 239 ശതമാനം കൂടുതല്‍

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ്

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു

അടുത്ത ലേഖനം
Show comments