Select Your Language

Notifications

webdunia
webdunia
webdunia
webdunia

AR Rahman: ചെറുപ്പത്തില്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് എ ആര്‍ റഹ്മാന്‍

AR Rahman: ചെറുപ്പത്തില്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് എ ആര്‍ റഹ്മാന്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ജനുവരി 2024 (14:36 IST)
ചെറുപ്പത്തില്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് എ ആര്‍ റഹ്മാന്‍.  എന്നാല്‍ അമ്മയുടെ വാക്കുകളാണ് തന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡ് യൂണിയന്‍ ഡിബേറ്റിംഗ് സൊസൈറ്റിയില്‍ മാനസികാരോഗ്യം, ആത്മീയത എന്നിവയെ കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യന്‍ സംഗീത ഇതിഹാസം എ ആര്‍ റഹ്മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന് അമ്മ പറഞ്ഞു. അമ്മയില്‍ നിന്ന് ലഭിച്ച ഏറ്റവും മഹത്തരമായ ഉപദേശങ്ങളില്‍ ഒന്നായിരുന്നു ഇതൊന്നും റഹ്മാന്‍ പറഞ്ഞു.
 
സ്വാര്‍ത്ഥതയോടെ അല്ല ജീവിക്കുന്നതെങ്കില്‍ നമ്മുടെ ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എ.ആര്‍. റഹ്മാന് ലഭിച്ചിരുന്നു. ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്‌കാര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

V.A.Shrikumar and Mohanlal: മോഹന്‍ലാലും ഒടിയന്‍ സംവിധായകനും ഒന്നിക്കുന്നു; പക്ഷേ സിനിമയ്ക്ക് വേണ്ടിയല്ല !