നടി ആക്രമിക്കപ്പെട്ട സംഭവം; 'അവാസ്‌തവ'ത്തിൽ ദിലീപും എത്തുമോ?- സത്യാവസ്ഥ ഇതാണ്
നടി ആക്രമിക്കപ്പെട്ട സംഭവം; 'അവാസ്‌തവ'ത്തിൽ ദിലീപും എത്തുമോ?- സത്യാവസ്ഥ ഇതാണ്
അഭിഭാഷകനായ ബി എ ആളൂര്‍ തിരക്കഥയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുമ്പ് തന്നെ ഈ ചിത്രത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും ഔദ്യോഗികമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ചിത്രത്തിന് അവാസ്തവം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞു.
ചിത്രത്തിൽ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്നു എന്ന വാർത്ത്കൾ ഉണ്ടായിരുന്നു.ഈന്നാൽ ഇതിൽ സത്യമില്ലെന്നാണ് ദിലീപിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണെന്നും അത് കഴിഞ്ഞ് നാട്ടിലെത്തിയാല്‍ സിനിമയുമായി സഹകരിക്കുമെന്നുമായിരുന്നു വാർത്തകൾ.