Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ തിരിച്ചുവരവ് തകർക്കാൻ തന്നെ; ദിലീപിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം വരുന്നു!

ഈ തിരിച്ചുവരവ് തകർക്കാൻ തന്നെ; ദിലീപിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം വരുന്നു!

ഈ തിരിച്ചുവരവ് തകർക്കാൻ തന്നെ; ദിലീപിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം വരുന്നു!
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (11:42 IST)
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ. എന്നാൽ അതിന് പിന്നാലെ തന്നെ ദിലീപ് നായകനായെത്തുന്ന മറ്റൊരു ചിത്രം കൂടി ജി പ്രജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം ജി പ്രജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
 
തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയും ടി എന്‍ സുരാജും ചേര്‍ന്നാണ്. നിര്‍മ്മാണ നിര്‍വ്വഹണം നോബിള്‍ ജേക്കബ്.
 
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ തന്നെയാണ് ഈ ചിത്രത്തിന്റെ വാർത്തകളും പുറത്തുവരുന്നത്. ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാസഞ്ചറിന് ശേഷം ദിലീപ് അഭിഭാഷകനായെത്തുന്ന ചിത്രം കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജയുടെ രണ്ടാം വരവ് ഒരുങ്ങുന്നു; ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ