Dilieep and Tamannaah New Movie: ദിലീപിന്റെ നായികയായി തമന്ന; വമ്പന്‍ ചിത്രവുമായി അരുണ്‍ ഗോപി എത്തുന്നു
ദിലീപിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമാണ് രാമലീല
Dilieep and Tamannaah New Movie: ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ താരം തമന്ന എത്തുന്നു. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് തമന്ന പ്രധാന വേഷത്തിലെത്തുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തമന്ന അടക്കമുള്ള തെന്നിന്ത്യയിലെ ഏറെ വിലപിടിപ്പുള്ള താരങ്ങള്‍ അഭിനയിക്കുന്നതിനാല്‍ വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുക.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. ഡി.ഒ.പി. ഷാജി കുമാര്‍. സംഗീതം സി.എസ്.സാം. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍.
ദിലീപിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമാണ് രാമലീല. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.