Webdunia - Bharat's app for daily news and videos

Install App

ഒരുപാട് പേരുടെ മുന്നിൽ നാണംകെട്ടിട്ടുണ്ട്, പൈസ ഇല്ലെങ്കിൽ എവിടെയും വില കാണില്ലെന്ന് ഒരു ബന്ധു മുഖത്ത് നോക്കി പറഞ്ഞു: ദിൽഷ

Webdunia
വെള്ളി, 1 ജൂലൈ 2022 (15:08 IST)
ബിഗ് ബോസ് ഫൈനലിലേക്ക് അടുക്കുംതോറും മത്സരം കൂടുതൽ കടുത്തതാകുന്ന കാഴ്ചയാണ് ഇത്തവണത്തെ സീസണിൽ കാണാനാവുന്നത്. ഷോ ഫൈനലിലേക്ക് അടുക്കും തോറും ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുകയാണ് ദിൽഷ. കഴിഞ്ഞ ദിവസം നടന്ന അവസാന വീക്ക്ലി ടാസ്ക്കിൽ പണത്തിൻ്റെ വിലയെ പറ്റി മറ്റ് മത്സരാർഥികൾക്ക് മുന്നിൽ മനസ് തുറന്ന് മിന്നുന്ന വിജയമാണ് ദിൽഷ സ്വന്തമാക്കിയത്.
 
പണം ഇല്ലാത്തതിൻ്റെ പേരിൽ മത്സരാർഥികൾ നേരിട്ട തിക്താനുഭവങ്ങൾ പങ്കുവെയ്ക്കേണ്ട ടാസ്കിലാണ് ദിൽഷ തൻ്റെ മോശം അനുഭവങ്ങളെ പറ്റി മനസ് തുറന്നത്. പത്ത് കാശ് കീശയിൽ ഉണ്ടെങ്കിൽ ആ കാശ് മറ്റൊരാളുടെ വിഷമം കാണുമ്പോൾ എടുത്തു കൊടുക്കുന്ന ആളായിരുന്നു എൻ്റെ അച്ഛൻ. പല സ്ഥലത്തും ഞാനത് കണ്ടിട്ടുണ്ട്.  വീട്ടിൽ ഞങ്ങൾ 3 പെൺകുട്ടികളാണ്. പഠനചിലവിനുള്ള ലോണിനായി ബാങ്കുകളായ ബാങ്കുകളൊക്കെ കയറിയിറങ്ങിയിട്ടുണ്ട്.
 
ഒരുപാട് പേരുടെ മുന്നിൽ നാണം കെട്ടിട്ടുണ്ട്. തല കുനിക്കേണ്ടി വന്നിട്ടുണ്ട്. പൈസ ഇല്ലെങ്കിൽ എവിടെയും ഒരു വില ഉണ്ടാകില്ലെന്ന് ഞങ്ങളുടെ മുഖത്ത് നോക്കി ഒരു ബന്ധു പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പറയാനുള്ളത് ഒരു പക്ഷേ കാശ് ഇന്ന് നിങ്ങളുടെ അടുത്ത് ഇല്ലെങ്കിൽ നാളെ അത് കൈവരാം. മനുഷ്യത്വമാണ് ഉണ്ടാകേണ്ടത്. മനുഷ്യത്വത്തെക്കാൾ വലുത് മറ്റെന്തെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ദിൽഷ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

അടുത്ത ലേഖനം
Show comments