Webdunia - Bharat's app for daily news and videos

Install App

'ഡിംപിളിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി'! നടിയുടെ പ്രതികരണം ഇങ്ങനെ

കഴിഞ്ഞ ദിവസം 2024നെക്കുറിച്ചുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 6 ജനുവരി 2025 (08:45 IST)
സോഷ്യല്‍ മീഡിയയിലെ താരമാണ് ഡിംപിള്‍ റോസ്. കുടുംബവിശേഷവും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം 2024നെക്കുറിച്ചുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഡിംപിളിന്റെ വീഡിയോയെ തെറ്റായി വ്യാഖ്യാനിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിനെതിരെ ഡിംപിള്‍ റോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
 
'ഒന്ന് രണ്ട് ലിങ്കുകള്‍ ഡിവൈന്‍ എനിക്ക് അയച്ചു തന്നു. തമ്പ്‌നെയ്ല്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 'പണമില്ലെങ്കില്‍ ആര്‍ക്കും വേണ്ട', 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ്. ഇതോടെ ഞാന്‍ തന്നെ വീഡിയോ രണ്ടാമതും കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് അറിയാന്‍. എനിക്ക് അങ്ങനൊരു സാഹചര്യമൊന്നുമല്ല ഉള്ളത്', എന്നാണ് ഡിംപിള്‍ പറയുന്നത്.
 
'ഒരു പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ ഉടനെ തന്നെ ആളുകള്‍ ചിന്തിക്കുക അവരുടെ കുടുംബത്തില്‍ എന്തോ പ്രശ്‌നമുണ്ട്, വീട്ടില്‍ തമ്മില്‍ത്തല്ലാണ്, ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ട് എന്നൊക്കെയാകും. ഒരു തരത്തിലും അല്ല. പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും. പ്രശ്‌നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കണമെന്നില്ല. സാമ്പത്തിക പ്രശ്‌നവും ആരോഗ്യ പ്രശ്‌നവും മാനസിക പ്രശ്‌നുമൊക്കെ ആകാനുള്ള സാധ്യതയും ഉണ്ടെ'ന്നും ഡിംപിള്‍ ചൂണ്ടിക്കാണിക്കുന്നു.
 
'ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമാണ്. അതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നും കണ്ടു. എന്തുകൊണ്ട് ഞാന്‍ ഇവിടെ താമസിക്കുന്നു? എന്തുകൊണ്ടാണ് അവിടെ സ്ഥിരമായി നില്‍ക്കാത്തത്? ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്. പക്ഷെ ഞാനത് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്. എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരുണ്ട്. അവരോട് ഞാന്‍ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടു'ണ്ടെന്നും ഡിംപിള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിനോദയാത്ര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്; അറസ്റ്റ് രാഷ്രട്രീയ പ്രേരിതമെന്ന് അൻവർ

സ്കൂൾ കലോത്സവം: കിരീടത്തിനായി വാശിയേറിയ പോരാട്ടം, മുന്നിൽ കണ്ണൂർ

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

അടുത്ത ലേഖനം
Show comments